

കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 500 രൂപ നോട്ട് വ്യാജമാണെങ്കില്‍ അത് തിരിച്ചറിയാനുള്ള മാര്‍ഗം എന്താണെന്ന് അറിയാം.
അടുത്തിടെ ആര്‍ബിഐയുടെ ഔദ്യോഗിക അക്കൗണ്ടായ എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. യഥാര്‍ഥ 500 രൂപയെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന സവിശേഷിതയാണ് സെന്‍ട്രല്‍ ബാങ്ക് പങ്കുവച്ചത്.
ഈ പോസ്റ്റിനൊപ്പം ഒരു 500 രൂപ നോട്ടിന്റെ ഫോട്ടോയും ഉണ്ട്. നോട്ടിലെ 'ഇന്ത്യ ഭാരത്' എന്ന വരിയുള്ള സ്ഥലത്ത് ഒരു Magnifying Glass ഫോക്കസ് ചെയ്ത് സൂം ഇന്‍ ചെയ്ത് കാണിച്ചിട്ടുമുണ്ട്. വ്യാജ നോട്ടും യഥാര്‍ത്ഥ നോട്ടും എങ്ങനെ വേര്‍തിരിച്ചറിയാമെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.
In times when counterfeit currency is a growing concern, knowing the smallest details can make the biggest difference.
— ReserveBankOfIndia (@RBI) July 1, 2026
Learn about one such security feature "Microlettering" on the ₹500 note.
For more information on other security features, visit: https://t.co/vLDWXwbbI2… pic.twitter.com/AxY829jwc8
ഒരു നോട്ടിന്റെ ഏറ്റവും ചെറിയ സുരക്ഷാ സവിശേഷത പോലും അറിഞ്ഞിരിക്കുന്നത് വലിയ നഷ്ടങ്ങളില്‍ നിന്ന് രക്ഷപെടാന്‍ നിങ്ങളെ സഹായിക്കും. '500 രൂപ നോട്ടിലെ 'മൈക്രോലെറ്ററിംഗ്' എന്ന പ്രത്യേക സുരക്ഷാ സവിശേഷതയെക്കുറിച്ച് അറിയുക'. എന്ന അടിക്കുറിപ്പും പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.
യഥാര്‍ത്ഥ നോട്ടുകളും വ്യാജ നോട്ടുകളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രധാന സവിശേഷതയാണ് നോട്ടിലെ മൈക്രോലെറ്ററിംഗ് എന്ന് ഈ പോസ്റ്റില്‍ ആര്‍ബിഐ വിശദീകരിക്കുന്നുണ്ട്.

'ഭാരത്', 'ഇന്ത്യ' എന്നീ മൈക്രോലെറ്ററുകള്‍ മഹാത്മാഗാന്ധിയുടെ ഷാള്‍ മടക്കിലാണ് ഉള്ളത്.കൂടാതെ മഹാത്മാഗാന്ധിയുടെ കണ്ണടയുടെ ഫ്രെയിമില്‍ RBI എന്ന മൈക്രോലെറ്ററുകള്‍ കാണാം.ബാങ്ക് നോട്ടിന്റെ ഇടതുവശത്ത് RBI500INDIA എന്ന മൈക്രോലെറ്റര്‍ ദൃശ്യമാകും. ഈ പോസ്റ്റില്‍ ഒരു നോട്ട് തിരിച്ചറിയാനോ അതിനെക്കുറിച്ച് അന്വേഷിക്കാനോ നിങ്ങള്‍ക്ക് ആര്‍ബിഐ വെബ്സൈറ്റ് സന്ദര്‍ശിക്കാമെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights : The Reserve Bank of India (RBI) has issued guidelines for identifying counterfeit notes. Here is how you can identify a fake ₹500 note.