വൈറലാകാന്‍ വൈക്കോലും കഴിക്കും; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി യുവാവിന്റെ വീഡിയോ

റീലുണ്ടാക്കാനായി പല കണ്ടന്റുകളും കണ്ടെത്തി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഈ വീഡിയോയും

വൈറലാകാന്‍ വൈക്കോലും കഴിക്കും; സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി യുവാവിന്റെ വീഡിയോ
dot image

ഒന്ന് വൈറലാകാന്‍ എന്തൊക്കെ പാടാണല്ലേ?.റീല്‍ ചിത്രീകരിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടും നെഗറ്റീവായും പോസിറ്റീവായും ഒക്കെ ശ്രദ്ധനേടുന്ന ധാരാളം ആളുകളുണ്ട്. ആയിരക്കണക്കിന് വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ചില ആളുകള്‍ പ്രശസ്തിക്ക് വേണ്ടി എന്ത് അപകടം പിടിച്ച കാര്യം ചെയ്യാനും തയ്യാറാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇവിടെ ഒരു യുവാവ് വൈക്കോല്‍ കഴിച്ച് അതിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുകയാണ്. പശുക്കളും ആടുകളും ഒക്കെ കഴിക്കുന്ന വൈക്കോല്‍ ഈ മനുഷ്യന്‍ ചവച്ചരച്ച് അകത്താക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.


സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട വീഡിയോയില്‍ ഇയാള്‍ വൈക്കോല്‍ നിറച്ച ഒരു പാത്രം പിടിച്ചിട്ടുണ്ട്. അതില്‍ നിന്ന് വേഗത്തില്‍ വൈക്കോല്‍ വാരി കഴിക്കുകയാണ് ഇയാള്‍. കാഴ്ചക്കാര്‍ വളരെ അത്ഭുതത്തോടെ ഈ കാഴ്ച കാണുന്നത് വീഡിയോയില്‍ കാണാം. ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പലതവണ യുവാവ് വൈക്കോല്‍ കഴിക്കുന്നുണ്ട്.

Young man eats straw

വീഡിയോ വൈറലായതോടെ കമന്റ് സെഷനില്‍ രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.'ഒരു മനുഷ്യന് ഇങ്ങനെ വൈക്കോല്‍ കഴിക്കാന്‍ കഴിയുമോ?'', മൃഗത്തിന്റെ ഭക്ഷണം മനുഷ്യന് കഴിക്കാന്‍ കഴിയില്ല', 'വൈറലാകാന്‍ ആളുകള്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകും', 'മനുഷ്യന്റെ ദഹനവ്യവസ്ഥയ്ക്ക് വൈക്കോലിലെ സെല്ലുലോസ് എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ കഴിയില്ല, ഇത് ആരോഗ്യത്തിന് ഹാനികരമാകും', 'സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ വാരിക്കൂട്ടാന്‍ ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ശരിയല്ല'.തുടങ്ങി ധാരാളം കമന്റുകളാണ് വീഡിയോയുടെ താഴെ വന്നിരിക്കുന്നത്.

Content Highlights :People find a lot of content to make a reel and share it on social media. This video is one of them.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image