ഒരു ചെറിയ കയ്യബദ്ധം; തീപ്പെട്ടി ഉണ്ടായതിന് പിന്നിലെ രസകരമായ കഥ

തീപ്പെട്ടിയുടെ കണ്ടുപിടുത്തം അത്ര ചെറുതല്ല

ഒരു ചെറിയ കയ്യബദ്ധം; തീപ്പെട്ടി ഉണ്ടായതിന് പിന്നിലെ രസകരമായ കഥ
dot image

മനുഷ്യ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു തീയുടെ കണ്ടുപിടുത്തം. ഇന്ന് നമ്മുടെയെല്ലാം വീടുകളില്‍ തീപ്പെട്ടിയുണ്ട്. എളുപ്പത്തില്‍ തീകത്തിക്കണമെങ്കില്‍ തീപ്പെട്ടി സഹായിക്കും. എന്നാല്‍ ഈ പറയുന്ന തീപ്പെട്ടിക്കൊള്ളി ഉണ്ടായത് അപ്രതീക്ഷിതമായിട്ടാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സംഗതി സത്യമാണ്. ഒരു അബദ്ധംപറ്റി ഉണ്ടായതാണ് നമ്മുടെ തീപ്പെട്ടിക്കൊള്ളി.

 story behind matchbox

1826 ലാണ് സംഭവം നടക്കുന്നത്. ഒരിക്കല്‍ ജോണ്‍ വാക്കര്‍ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ തന്റെ ലബോറട്ടറിയില്‍ ചില രാസവസ്തുക്കള്‍ കലര്‍ത്തി മരുന്നുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി അദ്ദേഹം ഒരു ചെറിയ മരവടി ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ കലര്‍ത്തിയത്. അങ്ങനെ മരുന്ന് കലര്‍ത്തിയപ്പോള്‍ വടിയുടെ അറ്റത്ത് കട്ടിയുള്ള രാസവസ്തുക്കള്‍ പറ്റിപ്പിടിച്ചിരുന്ന് ഉണങ്ങി. ഇങ്ങനെ ഉണങ്ങിയ പേസ്റ്റ് നീക്കം ചെയ്യുന്നതിനായി വാക്കര്‍ തന്റെ ലബോറട്ടറിയുടെ ഭിത്തിയില്‍ ഈ കമ്പ് ശക്തമായി ഉരച്ചു. അങ്ങനെ ചെയ്തപ്പോള്‍ മരക്കഷണവും ഭിത്തിയും ചേര്‍ന്നുള്ള ഘര്‍ഷണംമൂലം പെട്ടെന്ന് തീപ്പൊരി ഉണ്ടായി. അങ്ങനെയാണ് തീപ്പെട്ടിക്കൊള്ളി കണ്ടുപിടിച്ചത്.

 story behind matchbox

അങ്ങനെ ഉരച്ചാല്‍ കത്തുന്ന തീക്കൊള്ളികള്‍ ആദ്യമായി വാക്കര്‍ വിപണിയിലെത്തിച്ചു. ഈ മാന്ത്രിക തീപ്പെട്ടിക്കോലിന് 'ഫ്രിക്ഷന്‍ ലൈറ്റ്‌സ്' എന്ന് പേരും ഇട്ടു. പക്ഷേ വാക്കര്‍ തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് നല്‍കിയില്ല. അത് മനുഷ്യരാശിയുടെ നന്മയ്ക്കാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇത് മുതലെടുത്ത്, സാമുവല്‍ ജോണ്‍സ് എന്നയാള്‍ ഈ ആശയം മോഷ്ടിച്ച് 'ലൂസിഫര്‍' എന്ന പേരില്‍ തീപ്പെട്ടി വില്‍ക്കാന്‍ തുടങ്ങി.

ആദ്യകാല തീപ്പെട്ടികള്‍ ഇന്നത്തെപ്പോലെ സുരക്ഷിതമായിരുന്നില്ല. അന്ന് വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചാണ് തീപ്പെട്ടികള്‍ നിര്‍മ്മിച്ചിരുന്നത്. അത് വളരെ അപകടകരമായിരുന്നു. ചെറിയ ചൂടില്‍ പോലും തീപ്പെട്ടിക്കുള്ളില്‍ സ്വയമേ അവ തീപിടിക്കുമായിരുന്നു. പുക തീപ്പെട്ടി ഫാക്ടറികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

തീപ്പെട്ടി ഉരയ്ക്കുമ്പോള്‍ തീയുണ്ടാകുന്നത് എങ്ങനെ

കമ്പുകൊണ്ട് രാസവസ്തുക്കളുള്ള ഭാഗത്ത് ഉരയ്ക്കുമ്പോള്‍ രാസപ്രവര്‍ത്തനം നടക്കുന്നതുകൊണ്ടാണ് തീയുണ്ടാകുന്നത്. തീപ്പെട്ടിയുടെ ഉരയ്ക്കുന്ന ഭാഗത്ത് റെഡ് ഫോസ്ഫറസ് എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. കൂടാതെ, ഗ്ലാസ് പൗഡറും മണലും ചേര്‍ന്ന ഒരു മിശ്രിതവുമുണ്ട്. കമ്പിലാകട്ടെ, സള്‍ഫറും ഗ്ലാസ് പൗഡറും തീയുണ്ടാക്കാന്‍ സഹായിക്കുന്നതിനാല്‍ ഈ വസ്തു 'ഓക്സിഡൈസിങ് ഏജന്റ്' എന്നാണ് അറിയപ്പെടുന്നത്.

 story behind matchbox


കമ്പുകൊണ്ട് ഉരയ്ക്കുമ്പോള്‍ തീപ്പെട്ടിയിലെയും കമ്പിലെയും ഗ്ലാസ് പൗഡറുകള്‍ തമ്മില്‍ ഉരസി താപമുണ്ടാകുന്നു. അതോടെ റെഡ് ഫോസ്ഫറസ്, വൈറ്റ് ഫോസ്ഫറസായി മാറുന്നു. വൈറ്റ് ഫോസ്ഫറസ് വായുവില്‍ കത്തുന്ന പദാര്‍ഥമാണ്. ഈ സമയം ഓക്സിഡൈസിങ് ഏജന്റ് ഓക്സിജനുമുണ്ടാക്കുന്നു. ഈ താപവും ഓക്സിജനും കമ്പിലെ സള്‍ഫറുമായി കൂടിച്ചേരുന്നതോടെ കമ്പില്‍നിന്ന് തീജ്വാല ഉണ്ടാകുന്നു.

Content Highlights : If you want to start a fire easily, a match will help. But would you believe me if I told you that this matchstick fire happened unexpectedly?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image