

ഇക്കാലത്ത് ഭൂരിഭാഗം ആളുകളും വലിയ ജോലി, വരുമാനം ഇവയൊക്കെ ആഗ്രഹിക്കുന്നവരാണ്. അത്തരത്തില്‍ ജോലിയുള്ള ഒരാള്‍ ആ ജോലി ഉപേക്ഷിക്കുമെന്നും മറ്റെന്തെങ്കിലും സാധാരണ ജോലിയുമായി മുന്നോട്ടുപോകുമെന്നും ചിന്തിക്കാന്‍ കഴിയുമോ? . എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സ്ത്രീയുടെ കഥ വ്യത്യസ്തമാവുകയാണ്.
ഡോക്ടറും കണ്ടന്റ് ക്രീയേറ്ററുമായ ഡോ. നെസ്രിന് മിഡ്ലാജ് ആണ് സ്ത്രീയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകംതന്നെ വൈറലാകുകയും ധാരാളം ആളുകള്‍ പോസിറ്റീവായ കമന്റുകള്‍ പങ്കുവയ്ക്കുയും ചെയ്യുന്നുണ്ട്.

9 വര്‍ഷത്തോളം ഐടി മേഖലയില്‍ ജോലിചെയ്തിരുന്നുവെങ്കിലും ജോലിയിലെ നിരന്തരമായ സമ്മര്‍ദ്ദം, തിരക്കേറിയ ജീവിതശൈലി എന്നിവയില്‍ നിരാശയായതിനാലാണ് താന്‍ രാജിവച്ചതെന്നാണ് അവര്‍ പറയുന്നത്. സംഭാഷണത്തിനിടയില്‍ പുരുഷാധിപത്യ തൊഴിലായ ഓട്ടോറിക്ഷ ഓടിക്കലിനെക്കുറിച്ച് ഡോ. നെസ്രീന്‍ അവരോട് ചോദിച്ചപ്പോള്‍ അവര്‍ പുഞ്ചിരിച്ചുകൊണ്ട് താന്‍ ജോലി ആസ്വദിക്കുന്നുണ്ടെന്ന് പറഞ്ഞു. സ്ത്രീകള്‍ക്ക് അപാരമായ ധൈര്യമുണ്ടെന്നും അവര്‍ക്ക് ആഗ്രഹിക്കുന്നതെന്തും നേടാന്‍ കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ തീരുമാനത്തില്‍ അവള് പൂര്‍ണ്ണമായും സംതൃപ്തയാണെന്നും ജീവിതത്തില്‍ സന്തുഷ്ടയാണെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്.
ഐടി ജോലി ഉപേക്ഷിച്ച ശേഷം ഒരു ഓട്ടോ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ ആളുകള്‍ക്ക് എന്റെ തീരുമാനം വിചിത്രമായി തോന്നിയെങ്കിലും ഇന്ന് ആളുകള്‍ എന്നെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ എന്റെ മാസവരുമാനം 60,000 രൂപയാണ്. ജോലി സമ്മര്‍ദ്ദവും ഇല്ല. പണത്തേക്കാളും സ്ഥാനത്തേക്കാളും സമാധാനവും സന്തോഷവുമാണ് ഇപ്പോള്‍ പ്രധാനമെന്ന് അവര്‍ പറയുന്നു. നിരവധി ആളുകളാണ് വീഡിയോയുടെ താഴെ കമന്റുകള്‍ പങ്കുവച്ചത്.
'ഞങ്ങള്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു', 'പോസിറ്റീവ് മാനസികാവസ്ഥയുണ്ടെങ്കില്‍ എന്തും നേടാന്‍ കഴിയും.' 'ശരിയാണ്! ജീവിതത്തില്‍ ഏറ്റവും പ്രധാനം സ്വാതന്ത്ര്യവും സന്തോഷവുമാണ്'. 'അവള് ആഗ്രഹിച്ചത് ലളിതവും സന്തുഷ്ടവുമായ ഒരു ജീവിതമായിരുന്നു.അവള് അത് നേടിയെടുത്തു''. 'അവള്‍ക്ക് ഒരു ശോഭനമായ ഭാവി ആശംസിക്കുന്നു'. എന്നെല്ലാമുള്ള നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്.
Content Highlights :