രഹസ്യം സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? അതിന് പിന്നിലെ കാരണമിതാണ്

ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ തലച്ചോർ എങ്ങനെയാണ് ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നത്?

രഹസ്യം സൂക്ഷിക്കാൻ ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? അതിന് പിന്നിലെ കാരണമിതാണ്
dot image

ആരെങ്കിലും മറ്റൊരാളോട് ഒരിക്കലും പറയരുതെന്ന് ചട്ടംക്കെട്ടി നിങ്ങളോട് പറയുന്ന കാര്യം ഉള്ളിൽ ഒതുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? രഹസ്യം ആരൊടെങ്കിലും തുറന്ന് പറഞ്ഞാൽ മാത്രമേ നിങ്ങൾക്ക് ആശ്വാസം ലഭിക്കു എന്ന അവസ്ഥയുണ്ടോ? എങ്കിൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. എന്തായിരിക്കും നമ്മുക്കൊന്നും രഹസ്യം സൂക്ഷിക്കാൻ കഴിയാത്തതെന്ന് ചിന്തിക്കാത്തവർ ചുരുക്കമാകും.

രഹസ്യം സൂക്ഷിക്കുക എന്നത് സാധാരണയായി നമ്മൾ പഠിച്ചുവച്ച ഒരു രീതിയാകും. നമ്മളെ മറ്റുള്ളവർ പരിസിക്കാതെയിരിക്കാനും ഉപദ്രവിക്കാതിരിക്കാനും എന്തിന് അനാവശ്യമായി നമ്മെ വിലയിരുത്താതിരിക്കാനുമുള്ള ഒരു പ്രതിരോധ സംവിധാനമാണ് ഈ രീതിയെന്നാണ് ബെംഗളുരുവിലെ മെന്റൽ ഹെൽത്ത് എഡ്യൂക്കേറ്ററും കൗൺസിലറുമായ സുബാഷ് എച്ച്‌ജെ വിശദീകരിക്കുന്നത്.

ചിലയിടങ്ങളിൽ നമുക്ക് രഹസ്യമാക്കി വയ്‌ക്കേണ്ടത് നല്ലകാര്യങ്ങളാകും. ഉദാഹരണമായി ഒരാൾക്ക് സർപ്രൈസ് നൽകാൻ പോകുന്നവെന്നത് മനസിൽ സൂക്ഷിക്കേണ്ട പോസിറ്റീവായ രഹസ്യമാണെന്ന് പറയാം. എന്നാൽ ഭൂരിഭാഗം പേരും പല കാര്യങ്ങളും രഹസ്യമായി വയ്ക്കുന്നത് സമൂഹത്തിലുള്ള നിലയും വിലയും സംരക്ഷിക്കാനും, മോശമായ ഫലങ്ങൾ ഇല്ലാതാക്കാനും, ബന്ധങ്ങൾ ശിഥിലമാകാതെ ഇരിക്കാനുമാണെന്ന് സുബാഷ് ചൂണ്ടിക്കാട്ടുന്നു.

രഹസ്യം സൂക്ഷിക്കുക എന്നത് സ്വകാര്യമായ ധർമ്മസങ്കടം മാത്രമല്ല, അതു പറയാൻ സാധിക്കാത്ത അത്ര ഭാരമാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നുവെന്ന് ലീഡർഷിപ്പ് കോച്ചും കോർപ്പറേറ്റ് ട്രെയിനിയുമായ കൃതി ശർമ പറയുന്നു. എക്‌സ്‌പ്ലോറിങ് ദ സീക്രസി ബർഡൻ എന്ന ആഗോളതലത്തിൽ നടന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നത് ആളുകൾ രഹസ്യം മൂടിവച്ച് അതേക്കുറിച്ച് ആവലാതിപ്പെടുമെന്നാണ്. കൂടാതെ ദിവസേനയുള്ള അവരുടെ പ്രവർത്തികളെ അത് കഠിനമായി ബാധിക്കും. എല്ലാവരുമായി അകൽച്ചയിലാവും ജീവിതം തന്നെ കഠിനമാകും. ഒരു ഭാരം ചുമക്കുന്ന പ്രതീതിയാകും അവർക്കുള്ളിലുള്ളതെന്നും പഠനം വ്യക്തമാക്കുന്നതായി ശർമ വിശദീകരിക്കുന്നു.

രഹസ്യം സൂക്ഷിക്കുന്നതിനാൽ എപ്പോഴും പറയുന്ന കാര്യങ്ങളിൽ നിരന്തരമായി ജാഗ്രത പുലർത്തേണ്ടി വരും. സത്യസന്ധമായി ഇരിക്കുകയും വേണം എന്നാൽ രഹസ്യം പരസ്യമാക്കിയാലുള്ള ഭവിഷത്തിനെ ഒഴിവാക്കുകയും വേണം. മുൻവിധിക്ക് ഇരയാക്കപ്പെടുമോ എന്ന ഭയം ഒരുവശത്ത് ഉയർന്നുവരും. ആരും തന്നെ അംഗീകരിക്കില്ലേയെന്ന തോന്നൽ, കുറ്റബോധം, സമ്മർദം, വിഷമം, ഉത്കണ്ഠ എന്നിവയിലേക്ക് നയിക്കും. ഇത് ആകെ മുഴുവൻ ജീവിതത്തെയും ബാധിക്കും.

അപ്പോൾ സുരക്ഷിതമായ ഒരിടത്തിൽ രഹസ്യങ്ങൾ തുറന്നുപറഞ്ഞാൽ എന്താകും സംഭവിക്കുക? അത്തരം തുറന്നു പറച്ചിലുകൾ നിങ്ങളെ മറ്റുള്ളവർ അംഗീകരിക്കുവെന്ന തോന്നലുണ്ടാക്കും, മാത്രമല്ല അതിലൊരു ഉറപ്പുലഭിക്കും. അതിനൊപ്പം സ്വസ്ഥതയും ഉണ്ടാകും. സമ്മർദം ഒഴിവാകുന്നതോടെ നിങ്ങൾക്ക് പ്രാധാന്യമുള്ള മറ്റുകാര്യങ്ങളിലേക്കും ശ്രദ്ധ ചെലുത്താൻ കഴിയും. നിങ്ങളുടെ ഉള്ളിലുള്ള ചിന്തകളും പുറത്തുള്ള യാഥാർത്ഥ്യവും തമ്മിൽ ഒത്തുപോകുന്നതാണ് ഏറ്റവും വലിയ ആശ്വാസം.

ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ തലച്ചോർ എങ്ങനെയാണ് ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നത്? ചില രഹസ്യങ്ങൾ രഹസ്യങ്ങളാക്കി വയ്ക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദത്തെക്കാൾ വലുതായിരിക്കും അത് പുറത്തുപറഞ്ഞാൽ എന്നത് കൊണ്ടാണ് ചിലസമയങ്ങളിൽ തലച്ചോർ അതിനെ രഹസ്യമായി തന്നെ വയ്ക്കുന്നതെന്ന് സുബാഷ് വിശദീകരിക്കുന്നു.

ഇത്തരത്തിലുള്ള രഹസ്യങ്ങൾ പുറത്തായാൽ വികാരങ്ങളെ നിയന്ത്രിക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും അത് സ്വാധീനം ചെലുത്തും. അതിനാൽ ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ തലച്ചോറ് ജാഗ്രത പാലിക്കാൻ തുടങ്ങും. ഒരു കാര്യം രഹസ്യമാക്കി വയ്ക്കാൻ കാരണമെന്താണെന്ന് മനസിലാക്കുന്നതിനൊപ്പം ചിന്തിക്കാതെയുള്ള തുറന്നുപറച്ചിലിൽ എന്ത് സംഭവിക്കുമെന്നും മനസിലാക്കണം. എല്ലാ രഹസ്യങ്ങളും ഉള്ളിലൊതുക്കി നടക്കാൻ പാടില്ല. അതേപോലെ തന്നെ എല്ലാ രഹസ്യങ്ങളും തുറന്നുപറയാനും പാടില്ലെന്നതാണ് മനസിലാക്കേണ്ട കാര്യമെന്ന് കൗൺസിലർ സുബാഷ് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Struggling to keep secrets? Experts reveal the reasons behind it

dot image
To advertise here,contact us
dot image