ഭാര്യയുടെ ഷാൾ ട്രെയിനിൽ നഷ്ടപ്പെട്ടു, ട്രെയിൻ മദദിന്റെ സഹായം തേടി യുവാവ്, ഒടുവില്‍ ആശ്വാസം

ഭാര്യയുടെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും

ഭാര്യയുടെ ഷാൾ ട്രെയിനിൽ നഷ്ടപ്പെട്ടു, ട്രെയിൻ മദദിന്റെ സഹായം തേടി യുവാവ്, ഒടുവില്‍ ആശ്വാസം
dot image

റെഡ്ഢിറ്റിൽ റെയിൽ മദദിനെ കുറിച്ച് ഒരു യുവാവ് പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. യുവാവിന്റെ ഭാര്യയുടെ ഷാൾ ട്രെയിനിലായി പോയി. ഇത് തിരികെ ലഭിക്കാൻ റെയിൽ മദദ് നൽകിയ സഹായമാണ് യുവാവ് പോസ്റ്റിൽ വിവരിക്കുന്നത്. ആപ്ലിക്കേഷൻ, വെബ്‌സൈറ്റ്, സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാൻ സഹായിക്കുന്ന ഇടമാണ് ഈ പ്ലാറ്റ്‌ഫോം.

ഷാൾ നഷ്ടപ്പെട്ടതായി യുവാവ് റെയിൽ മദദിനെ അറിയിച്ചു. ട്രെയിന്റെ വിവരങ്ങളും സീറ്റ് നമ്പറും അടക്കമാണ് റെയിൽ മദദിൽ റിപ്പോർട്ട് ചെയ്തത്. റെയിൽവേ അധികൃതർ ഉടൻ തന്നെ നടപടികൾ സ്വീകരിച്ചു. ഷാൾ കൃത്യമായി കണ്ടെത്തി, മാത്രമല്ല തിരികെ ഏൽപ്പിക്കേണ്ട ക്രമീകരണങ്ങളും അവർ ചെയ്തുവെന്ന് യുവാവ് പറയുന്നു. ഭാര്യയുടെ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ട്രെയിനിൽ നിന്നും ഇറങ്ങുന്ന തിരക്കിൽ കൈയിലുണ്ടായിരുന്ന ഷാളിലൊന്ന് സീറ്റിൽ വച്ച് മറന്നു. രാവിലെ 9 മണിയോടെയാണ് സ്റ്റേഷനിൽ ഇറങ്ങിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഷാൾ നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്.

ഷാൾ നഷ്ടപ്പെട്ടല്ലോ എന്ന് വിഷമിക്കുന്നതിന് ഇടയിലാണ് റെയിൽ മദദിൽ നിന്നും സഹായം ലഭിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വായിച്ചത് ഓർമയിൽ വന്നത്. ഇതോടെയാണ് സഹായം അഭ്യർത്ഥിച്ചതെന്നും പോസ്റ്റിൽ അദ്ദേഹം പറയുന്നു.

രണ്ട് മണിക്കൂറിനിടയിൽ ആറോളം ഫോൺ കോളുകളാണ് ഇദ്ദേഹത്തെ തേടി റെയിൽവേ അധികൃതരിൽ നിന്നും വന്നത്. വളരെ ദൂരെയുള്ള ഒരു സ്റ്റേഷനിൽ നിന്ന് ഷാൾ തിരികെ ലഭിച്ചുവെന്ന വിവരം പിന്നാലെ ലഭിച്ചു. ഷാളിന്റെ ചിത്രം സഹിതം അയച്ചു നൽകി, നഷ്ടപ്പെട്ട അതേ സാധനമാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഷാള്‍ തിരികെ നൽകേണ്ട നടപടി ഉണ്ടായതെന്നും പോസ്റ്റിൽ പറയുന്നു.

Content Highlights: Rail Madad helped man to recover his wife's lost shawl in train

dot image
To advertise here,contact us
dot image