പ്രായം ഒരു പ്രശ്‌നമേയല്ല, പ്രിയപ്പെട്ടവൾക്ക് ഒരു ജോഡി കമ്മൽ സമ്മാനിക്കാൻ 30 പുഷ്അപ്പുകൾ

സമൂഹമാധ്യമങ്ങളിൽ 41.7 മില്യൺ വ്യൂസ് നേടി മുന്നേറുകയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍

പ്രായം ഒരു പ്രശ്‌നമേയല്ല, പ്രിയപ്പെട്ടവൾക്ക് ഒരു ജോഡി കമ്മൽ സമ്മാനിക്കാൻ 30 പുഷ്അപ്പുകൾ
dot image

പ്രായമേറയായ ഒരു മനുഷ്യൻ തന്റെ ഭാര്യയോടുള്ള സ്‌നേഹമെത്രയാണെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്‌നേഹം നിറഞ്ഞ കുറച്ച് നിമിഷങ്ങൾ പകർത്തിയ ചില ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ 41.7 മില്യൺ വ്യൂസ് നേടി മുന്നേറുകയാണ്. കോഴിക്കോട് തെരുവിലുള്ള ഒരു സ്റ്റാൾ നടത്തിയ ചലഞ്ചാണ് എല്ലാവരുടെയും മനസ് നിറയ്ക്കുന്ന കാഴ്ചകൾ ഉണ്ടാവാൻ കാരണമായത്.

ഭാര്യയ്‌ക്കൊപ്പമാണ് കുറച്ച് പ്രായമുള്ള ഒരു വ്യക്തി സ്റ്റാളിന് സമീപമെത്തിയത്. നിങ്ങളുടെ പ്രിയപ്പെട്ടവൾക്കായി 30 പുഷ്അപ്പുകൾ എടുക്കുക, അവർക്കായി ഒരു ജോഡി കമ്മൽ നേടുക എന്നതായിരുന്നു സ്റ്റാളിന് മുന്നിലുള്ള ചലഞ്ച്. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹം തറയിലുണ്ടായിരുന്ന മാറ്റിന് അടുത്തേക്ക് നടന്ന് നിഷ്പ്രയാസം 30 പുഷ്അപ്പുകൾ ചെയ്തു. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനായി ചെറുപ്പക്കാരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു.

അദ്ദേഹം 30 പുഷ്അപ്പുകൾ പൂർത്തീകരിച്ചപ്പോൾ തന്നെ അവിടെ വലിയ ഓളമാണ് ഉണ്ടായത്. അഭിമാനത്തോടെ അദ്ദേഹം ചലഞ്ച് പൂർത്തിയാക്കി വരുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഭാര്യ സമീപത്തു നിൽക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു, ഇരുവരും ഒരുമിച്ച് സ്റ്റാളിനുള്ളിലേക്ക് പോയി ഇഷ്ടപ്പെട്ട ഒരു ജോഡി കമ്മൽ വാങ്ങി. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Content Highlights: Elderly man did 30 pushups to win earring for wife

dot image
To advertise here,contact us
dot image