മൈഗ്രെയ്ന്‍ മാറുമെന്ന വിശ്വാസത്തില്‍ പച്ചമീനിന്റെ പിത്താശയം വിഴുങ്ങി;അന്‍പതുകാരി ഐസിയുവില്‍ കിടന്നത് ദിവസങ്ങൾ

പച്ചമത്സ്യത്തിന്റെ പിത്താശയം കഴിക്കുന്നതിലൂടെ ചൂട് പുറന്തള്ളപ്പെടുമെന്നും വിട്ടുമാറാത്ത തലവേദന മാറുമെന്നുമാണ് പരമ്പരാഗത വിശ്വാസം

മൈഗ്രെയ്ന്‍ മാറുമെന്ന വിശ്വാസത്തില്‍ പച്ചമീനിന്റെ പിത്താശയം വിഴുങ്ങി;അന്‍പതുകാരി ഐസിയുവില്‍ കിടന്നത് ദിവസങ്ങൾ
dot image

ബെയ്ജിങ്: വിട്ടുമാറാത്ത തലവേദന മാറുമെന്ന വിശ്വാസത്തില്‍ പച്ചമീനിന്റെ പിത്താശയ ഭാഗം വിഴുങ്ങിയ മധ്യവയസ്ക ഗുരുതരാവസ്ഥയില്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സുവിലാണ് സംഭവം. ലിയു എന്ന അന്‍പതുകാരിയാണ് ഗുരുതരാവസ്ഥയിലായത്. ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ പതിനാലിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

പച്ചമത്സ്യത്തിന്റെ പിത്താശയം കഴിക്കുന്നതിലൂടെ ചൂട് പുറന്തള്ളപ്പെടുമെന്നും വിട്ടുമാറാത്ത തലവേദന മാറുമെന്നുമാണ് പരമ്പരാഗത വിശ്വാസം. ഇത് പിന്തുടര്‍ന്നായിരുന്നു ലിയു മീനിന്റെ പിത്താശയം വിഴുങ്ങിയത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ പതിനാലിന് രാവിലെ ലിയു പ്രദേശത്തെ ഒരു മാര്‍ക്കറ്റില്‍ പോയി രണ്ടരക്കിലോ ഭാരം വരുന്ന ഗ്രാസ് കാര്‍പ്പ് മത്സ്യം വാങ്ങി. വീട്ടിലെത്തിയതിന് പിന്നാലെ മത്സ്യത്തിന്റെ പിത്താശയം പുറത്തെടുത്ത് വിഴുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ആരോഗ്യപ്രശ്‌നം നേരിട്ട ലിയുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യത്തിന്റെ പിത്താശയത്തില്‍ നിന്നുള്ള വിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍മാര് കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യനില കണക്കിലെടുത്ത് ലിയുവിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് ദിവസത്തെ ചികിത്സയില്‍ ലിയുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതിന് ശേഷം ഇവര്‍ ആശുപത്രി വിടുകയും ചെയ്തു.

മത്സ്യത്തിന്റെ പിത്തസഞ്ചിയില്‍ വിഷാംശമുണ്ടെന്ന് ലിയുവിനെ ചികിത്സിച്ച ഡോക്ടര്‍ ഹു ഷെന്‍കുയി മുന്നറിയിപ്പ് നല്‍കി. പിത്തസഞ്ചിയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ കരളിനെയും വൃക്കകളെയും ബാധിക്കാം. ഇത് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കാം. ചില സന്ദര്‍ഭങ്ങളില്‍ രോഗികള്‍ക്ക് സെറിബ്രല്‍ രക്തസ്രാവം അല്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: women is in critical condition after swallowing the gallbladder of a raw fish, believing it would cure her migraine

dot image
To advertise here,contact us
dot image