

രുചിയും മണവുമെല്ലാം ഒത്തിണങ്ങിയ ഒരു ചായ നിങ്ങളെ ഒരിടത്ത് കാത്തിരിപ്പുണ്ട്. ഉറപ്പായും നിങ്ങളുടെ മനസിൽ സ്ഥിരം ചായ കുടിക്കുന്നൊരിടമായിരിക്കും വന്നിരിക്കുക. പറഞ്ഞുവരുന്നത് ഇന്ത്യയിലെ Tea ക്യാപിറ്റലിനെ കുറിച്ചാണ്. വടക്ക്കിഴക്കൻ മേഖലയിലുള്ള ഇന്ത്യയുടെ ടീ ക്യാപ്റ്റിൽ മറ്റൊരിടമല്ല, നമ്മുടെ അസം തന്നെ. ഇന്ത്യയുടെ ചായ കഥ ആരംഭിക്കുന്നത് തന്നെ ഇവിടെ നിന്നാണെന്ന് പറയാം. കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന തേയില തോട്ടങ്ങള്‍. തേയില മണം ഇങ്ങനെ കാറ്റിലുണ്ടാകും. പുലർച്ചെ മുള ബാസ്‌ക്കറ്റുകളുമായി തേയില നുള്ളാൻ ജോലിക്കാരെത്തും. ഇതാണ് അസമിലെ സ്ഥിരം കാഴ്ച.
ഇന്ത്യ ഉത്പാദിപ്പിക്കുന്ന തേയിലയുടെ പകുതിയിൽ കൂടുതലും ഇവിടെ നിന്നാണ്. ഈ കണക്കുകളും ഉത്പാദ റിപ്പോർട്ടുകളുമൊക്കെ മാറ്റിവച്ചാൽ, അസമിന് ചായയുമായുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. അത് സംസ്ഥാനത്തിന്റെ സംസ്‌കാരം, ചരിത്രപരമായുമെല്ലാം ബന്ധപ്പെട്ടിരിക്കുന്നതാണ്.
800ഓളം തേയിലെ എസ്‌റ്റേറ്റുകളാണ് അസമിലുള്ളത്. ഇതിൽ ഭൂരിഭാഗവും ബ്രിട്ടീഷ് കാലഘട്ടത്തിലേ ഉള്ളതാണ്. ബ്രഹ്‌മപുത്രയുടെ താഴ്‌വരയിൽ അപൂർവമായ കാലാവസ്ഥയും മണ്ണുമാണ്. ഇതാണ് തേയില തഴച്ചുവളരാൻ കാരണം. നല്ല മഴലഭിക്കുന്നിടം, ഈർപ്പം നിറഞ്ഞ സബ്‌ട്രോപിക്കൽ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ അലൂവിയൽ മണ്ണ് തേയിലയെ കൂടുതൽ മികച്ചതാക്കുന്നു. ഈ പ്രത്യേകത അസമിന് വലിയൊരു പേരാണ് നൽകിയിരിക്കുന്നതും. ഇംഗ്ലീഷുകാരുടെ പ്രഭാതഭക്ഷണ മേശയിൽ ഈ ചായയ്ക്കും ഒരു പ്രധാനയിടം ഉണ്ടായിരുന്നു. അങ്ങനെ വ്യത്യസ്തമായ പല കാരണങ്ങൾ മൂലം ടീ ക്യാപിറ്റൽ ഒഫ് ഇന്ത്യ എന്നാണ് അസം അറിയപ്പെടുന്നത്.
1820കളിലാണ് ബ്രിട്ടീഷുകാർ അസമിലെ കാടുകളിൽ തേയില ചെടികൾ കണ്ടെത്തിയത്. ഇതാണ് അസമിന്റെ ഐഡന്റിറ്റി തന്നെ മാറ്റിയത്. തേയില വിൽപനയിൽ ചൈനയുടെ ആധിപത്യം ഇല്ലാതാക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രങ്ങളാണ് ഇന്ത്യയിലേക്ക് തേയിലയെ എത്തിച്ചത്. ചൈനയിൽ നിന്നും തേയില ചെടികൾ മോഷ്ടിക്കാനും കൃഷിരീതികളും മനസിലാക്കാനും ഒരു ബോട്ടാണിസ്റ്റിന്റെ സേവനമാണ് ബ്രിട്ടീഷുകാർ സ്വീകരിച്ചത്. റോബർട്ട് ഫോർച്ച്യൂൺ എന്ന വ്യക്തിയെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ കർത്തവ്യം ഏൽപ്പിച്ചു. ഈ പദ്ധതിയിൽ ബ്രിട്ടീഷുകാർ വിജയിച്ചു.
അസമിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ ചൈനീസ് തേയിലെ ചെടികൾ വളരാൻ ബുദ്ധിമുട്ടിയപ്പോൾ, ബ്രിട്ടീഷുകാർ അസം കാടുകളിൽ തന്നെയുള്ള തേയില ചെടികൾ കണ്ടെത്തി. കാടുകളില്‍ തന്നെ വലിയൊരു നിധി ഉണ്ടായിരുന്നെന്ന് അപ്പോഴാണ് അവർ മനസിലാക്കിയത്. പിന്നാലെ 1850കളിൽ ബ്രിട്ടീഷുകാർ അസമിൽ വലിയ തേയില തോട്ടങ്ങൾ തന്നെ ഉണ്ടാക്കി. പിന്നീട് നടന്നത് ചരിത്രം. അപ്പര്‍ അസമില്‍ സ്ഥിതി ചെയ്യുന്ന ദിബ്രുഘര്‍ ആണ് അസമിലെ റ്റവും നല്ല തേയില തോട്ടമുള്ള ഇടം. ഇവിടെയാണ് ഗുണമേന്മയുള്ള തേയില കൃഷിചെയ്യുന്നത്. ചായയെ അത്രമേല്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കല്‍ ഇവിടെയത്തണം
Content Highlights: The place which is known as Tea Capital of India