6 മിനുട്ട് ലോകം ഇരുട്ടിൽ ആകും; 100 വർഷത്തിനിടയിൽ ആദ്യം; ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഈ ദിവസം

ചന്ദ്രൻ, ഭൂമിക്കും സൂര്യനും ഇടയിലൂടെ നേരിട്ട് കടന്നു പോവുകയും, ​​ഇത് താൽക്കാലികമായി സൂര്യന്റെ പ്രകാശത്തെ മറക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.

6 മിനുട്ട് ലോകം ഇരുട്ടിൽ ആകും; 100 വർഷത്തിനിടയിൽ ആദ്യം; ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഈ ദിവസം
dot image

ഏകദേശം 600 ദിവസങ്ങൾക്കപ്പുറം, 2 വർഷത്തിനുള്ളിൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു അത്ഭുതകരമായ ആകാശ പ്രതിഭാസത്തിനായിരിക്കും. ആകാശത്തും ബഹിരാകാശത്തും നടക്കുന്ന അഭൂതപൂർവമായ മാറ്റങ്ങളെയും സസൂക്ഷ്മം വീക്ഷിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾ ആകാശത്തു നടക്കുന്ന മറ്റൊരു കാഴ്ച കാണാൻ ഒരുങ്ങിക്കോളൂ... എന്ന് പറയുകയാണ് നാസ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്ന്- ആ കാഴ്ചക്ക് സാക്ഷ്യം വഹിക്കാൻ ഇനി ഏകദേശം 2 വർഷത്തിൽ കുറവ് സമയം മാത്രമേ എടുക്കുകയുള്ളു എന്നാണ് ഗവേഷകർ പറയുന്നത്.

2027 ഓഗസ്റ്റ് 2 ന് ആയിരിക്കും അത്ഭുതകരമായ ആകാശ പ്രതിഭാസം സംഭവിക്കുക. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ നേരിട്ട് കടന്നു പോവുകയും, ​​ഇത് താൽക്കാലികമായി സൂര്യന്റെ പ്രകാശത്തെ തടയുകയും ഭൂമിയുടെ ഉപരിതലത്തിൽ ഒരു നിഴൽ വീഴ്ത്തുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. നാസയുടെയും ജ്യോതിശാസ്ത്ര പ്രവചനങ്ങളുടെയും അടിസ്ഥാനത്തിൽ, സൂര്യൻ പൂർണ്ണമായും മറയ്ക്കപ്പെടുന്ന ഗ്രഹണത്തിന്റെ പൂർണ്ണ പാത, സ്പെയിൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ എന്നിവയുൾപ്പെടെ തെക്കൻ യൂറോപ്പ്, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുടെ ചില ഭാഗങ്ങളിൽ ആകും ഉണ്ടാവുക. ഈജിപ്തിലെ ലക്‌സർ മേഖലയ്ക്ക് മുകളിൽ ചന്ദ്രൻ സൂര്യനെ ഏകദേശം 6 മിനിറ്റും 23 സെക്കൻഡും മറയ്ക്കും. ഈ ദൃശ്യമാകും 100 വർഷങ്ങൾക്കിപ്പുറം കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണം.

Egypt solar eclipse

'Eclipse of the century' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ഇത് പൂർണ്ണ ഗ്രഹണമായി നമുക്ക് കാണാൻ സാധിക്കില്ല. ഇന്ത്യയിലെ നിരീക്ഷകർക്ക് ഭാഗിക സൂര്യഗ്രഹണം മാത്രമാകും കാണാൻ കഴിയുക എന്നാണ് പറയപ്പെടുന്നത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇനി ലോകത്തെ ഏതൊക്കെ രാജ്യങ്ങളിലെ നഗരങ്ങളിൽ ഈ പ്രതിഭാസം കാണാനാകും എന്ന് നോക്കാം.

2027 ഓഗസ്റ്റ് 2-ന് സംഭവിക്കുന്ന പൂർണ്ണ സൂര്യഗ്രഹണം സ്പെയിൻ, ജിബ്രാൾട്ടർ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത്, സൗദി അറേബ്യ, യെമൻ, സൊമാലിയ എന്നിവയ്‌ക്കൊപ്പം അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രങ്ങളെയും കടന്നുപോകും. ഈ പാതയിലെ പ്രധാന നഗരങ്ങൾ ആയ കാഡിസ് (സ്പെയിൻ), ടാൻജിയേഴ്‌സ് (മൊറോക്കോ), ജിബ്രാൾട്ടർ, ബെൻഗാസി (ലിബിയ), ലക്‌സർ (ഈജിപ്ത്), ജിദ്ദ (സൗദി അറേബ്യ) എന്നിവിടങ്ങളിൽ ആണ് ഈ കാഴ്ച കൂടുതൽ ദൃശ്യമാവുക. ഈജിപ്തിലെ ലക്സറിന് സമീപം 6 മിനിറ്റും 22 സെക്കൻഡും വരെ നീളുന്ന പൂർണ്ണ സൂര്യഗ്രഹണം, 21-ാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാകും എന്നാണ് നാസ പറയുന്നത്. 2027 ഓഗസ്റ്റ് വരെ നിരവധി സൂര്യഗ്രഹണങ്ങൾ നടക്കുന്നുണ്ടെങ്കിലും, 2026 ഫെബ്രുവരിയിൽ സംഭവിക്കുന്ന ഒരു ഗ്രഹണം ഒഴികെ, മറ്റുള്ളവയൊന്നും വലിയ പ്രാധാന്യമുള്ളവയല്ല.

Solar Eclipse 2027

ഈ പ്രതിഭാസം നടക്കുന്ന സമയം, ആകാശം ഇരുണ്ടു മൂടുകയാണ് ചെയ്യുന്നത്. ആകാശഗോളങ്ങളുടെ കൃത്യമായ വിന്യാസം മൂലമുണ്ടാകുന്ന സ്വാഭാവിക സംഭവങ്ങളാണ് സൂര്യഗ്രഹണങ്ങൾ. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്ന ഈ സമയത്ത് പകൽ സമയം ഇരുട്ടാവുകയും നക്ഷത്രങ്ങളെ കാണാൻ സാധിക്കുകയും ചെയ്യും. ഭൂമിക്ക് ഇത് മറ്റു തരത്തിൽ എന്തെങ്കിലും തരത്തിൽ ദോഷം ഉണ്ടാക്കുന്നുണ്ടോ ചോദിച്ചാൽ പ്രത്യക്ഷത്തിൽ ഇല്ലെന്ന് തന്നെ പറയാം.

എന്നിരുന്നാലും സൂര്യനെ നേരിട്ട് നോക്കുമ്പോൾ നേത്ര സംരക്ഷണം ഉറപ്പാക്കണമെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നത് കണ്ണിന് ദോഷകരമാണ്. ഗ്രഹണം കാണാൻ പ്രത്യേക കണ്ണടകൾ ഉപയോഗിക്കണം എന്നാണ് പറയപ്പെടുന്നത്. ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ 2027 ഓഗസ്റ്റ് 2-ന് വരാനിരിക്കുന്ന ഈ ഗ്രഹണം 'ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 2009ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമായിരിക്കും ഇത്. 2114 വരെ ഇത്തരത്തിലൊരു സൂര്യ​ഗ്രഹണം വീണ്ടും സംഭവിക്കില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.

Content Highlights : World will go into complete darkness on this day..why ?

dot image
To advertise here,contact us
dot image