ഞാൻ സെലിബ്രിറ്റിയല്ലേ, ഇതിലെന്ത് തെറ്റ്! മകന്റെ ജന്മദിനം നടുറോഡിൽ, ഗതാഗതം തടസപ്പെടുത്തി ഗുജറാത്ത് വ്യവസായി!

ഞാനൊരു സെലിബ്രിറ്റിയാണ്, ഞാനൊരു അഞ്ചോ പത്തോ മിനിറ്റ് നിങ്ങളെ തടഞ്ഞെന്ന് കരുതി അതിലെന്താ ഇത്ര വലിയ കുറ്റം എന്നാണ് ദീപകിന്റെ പ്രതികരണം

ഞാൻ സെലിബ്രിറ്റിയല്ലേ, ഇതിലെന്ത് തെറ്റ്! മകന്റെ ജന്മദിനം നടുറോഡിൽ, ഗതാഗതം തടസപ്പെടുത്തി ഗുജറാത്ത് വ്യവസായി!
dot image

ഗുജറാത്തിലെ തിരക്ക് നിറഞ്ഞ റോഡിൽ മകന്റെ ജന്മദിനം പടക്കംപൊട്ടിച്ച് ആഘോഷിച്ച് വ്യവസായി. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സൂറത്തിലാണ് സംഭവം. നടുറോഡിൽ പാതിരാത്രിയായിരുന്നു സംഭവം. ദീപക് ഇജാർദർ എന്ന പ്രാദേശിക വ്യവസായി നടുറോഡിൽ പടക്കംപൊട്ടിക്കാൻ ശ്രമിക്കുന്നു. ഇയാൾക്കൊപ്പം സഹായിയായി മറ്റൊരാളുമുണ്ട്. കാറുകളും മറ്റ് വാഹനങ്ങളും സമീപത്തായി കാണാം. ഇവർ വഴിമാറി തരാനായി ഹോണടിക്കുന്ന ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം. ഇത്രയും ശബ്ദങ്ങൾക്കിടയിലും ഇവയൊന്നു ശ്രദ്ധിക്കാതെ ഇയാൾ ആഘോഷം തുടരുകയാണ് ചെയ്യുന്നത്.

ഫയർവർക്ക് ഫൗണ്ടേഷനുകൾ കത്തിച്ച ശേഷം ഇയാൾ ഇവ രണ്ടുകൈയിലും ഉയർത്തി ആഘോഷം തുടരുകയാണ്. പ്രദേശമാകെ പുക നിറയുന്നത് കാണാം. ചില വാഹനങ്ങൾ ഇതിനിടയിലൂടെ ശ്രദ്ധിച്ച് പോകുന്നതും കാണാം. പിന്നീട് ഇയാൾ മെയിൻ റോഡിൽ പടക്കം പൊട്ടിക്കുന്നത് കാണാം. വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് ഇയാളുടെ പ്രവർത്തി. സ്വകാര്യ സ്ഥലത്ത് ആഘോഷം നടക്കുന്നത് പോലെയായിരുന്നു വ്യവസായിയുടെ ആഘോഷ പ്രകടനം.


സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ നിരവധി വിർശനങ്ങളാണ് ഉയർന്ന് വന്നത്. എന്നാൽ ഇവയൊക്കെ തള്ളി തന്റെ ഭാഗം ന്യായീകരിക്കുകയാണ് ദീപക്. ഞാനൊരു സെലിബ്രിറ്റിയാണ്, ഞാനൊരു അഞ്ചോ പത്തോ മിനിറ്റ് നിങ്ങളെ തടഞ്ഞെന്ന് കരുതി അതിലെന്താ ഇത്ര വലിയ കുറ്റം എന്നാണ് ദീപകിന്റെ പ്രതികരണം. സംഭവം പൊലീസ് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlights: Gujarat Businessman celebrates son's birthday with firecrackers on public road

dot image
To advertise here,contact us
dot image