സ്പഗെറ്റി മരം! ഇതാണ് ലക്ഷക്കണക്കിന് ആളുകളെ വിഡ്ഢികളാക്കിയ ബിബിസി റിപ്പോർട്ട്

ഏപ്രിൽ ഒന്നിന് ലോകത്തെ ഏറ്റവും വലിയ തമാശകളിൽ ഒന്നായി മാറിയ ഒരു വാർത്താ റിപ്പോർട്ട് ബിബിസിയിൽ വന്നിരുന്നു

സ്പഗെറ്റി മരം! ഇതാണ് ലക്ഷക്കണക്കിന് ആളുകളെ വിഡ്ഢികളാക്കിയ ബിബിസി റിപ്പോർട്ട്
dot image

വിഡ്ഢി ദിനത്തിൽ ലോകത്തെ മുഴുവൻ പറ്റിക്കുന്ന ഒരു വാർത്ത ബിബിസിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏപ്രിൽ ഒന്നിന് ലോകത്തെ ഏറ്റവും വലിയ തമാശകളിൽ ഒന്നായി മാറിയ ഒരു വാർത്താ റിപ്പോർട്ട് ബിബിസിയിൽ വന്നിരുന്നു. 1957-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (ബിബിസി) 'പനോരമ' എന്ന പരിപാടിയിൽ സംപ്രേഷണം ചെയ്ത 'സ്പഗെറ്റി വിളവെടുപ്പ്' റിപ്പോർട്ടാണ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ കുഴപ്പിച്ചത്.

bbc spaghetti video
A Shot from BBC spaghetti tree prank video

സ്വിറ്റ്‌സർലൻഡിലെ ടിസിനോയിൽ ഒരു കുടുംബം തോട്ടത്തിലെ മരങ്ങളിൽനിന്ന് പാകമായ സ്പഗെറ്റി നൂലുകൾ പറിച്ചെടുത്ത് വെയിലത്ത് ഉണക്കുന്നതായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. പനോരമ എന്ന പരിപാടിയിലൂടെ, പ്രശസ്ത അവതാരകൻ റിച്ചാർഡ് ഡിംബിൾബി ഗൗരവത്തോടെ ഈ 'വിളവെടുപ്പിനെ'ക്കുറിച്ച് വിവരിച്ചതോടെ ആളുകൾ കഥ വിശ്വാസിച്ചു തുടങ്ങി. അക്കാലത്ത് യുകെയിൽ സ്പഗെറ്റി അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. മാത്രമല്ല അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പൊതുജനത്തിന് അത്ര ധാരണയുമില്ലായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തമാശ കൂടുതൽ ഹിറ്റായി.

 spaghetti
spaghetti

ഏകദേശം 80 ലക്ഷം ആളുകളാണ് അന്ന് പനോരമ എന്ന പരിപാടി കണ്ടത്. റിപ്പോർട്ട് കണ്ട ശേഷം പിറ്റേദിവസം ബിബിസി ഓഫീസിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമായിരുന്നു. ചിലർ വാർത്തയുടെ ആധികാരികതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചപ്പോൾ മറ്റുചില‍ർ
'എങ്ങനെ സ്വന്തമായി സ്പഗെറ്റി മരം നട്ടുപിടിപ്പിക്കാൻ സാധിക്കും?' എന്ന ചോദ്യം ഉന്നയിച്ചു.‌‍ ഒടുവിൽ ഈ റിപ്പോർട്ട് ഏപ്രിൽ ഫൂളിന് വേണ്ടി ഓസ്ട്രിയൻ കാമറാമാൻ ചാൾസ് ഡി യാഗറിന്റെ ഉള്ളിൽ തോന്നിയ ആശയത്തിൽ നിന്ന് ഒരുക്കിയ തമാശയായിരുന്നു എന്ന് ബിബിസി വെളിപ്പെടുത്തി.

ലോക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ടെലിവിഷൻ തമാശകളിലൊന്നായി സ്പെഗറ്റി മരത്തിന്റെ കഥ ഇന്നും നിലനിൽക്കുന്നു.

Content Highlights: The spaghetti tree the BBC report that fooled hundreds of people

dot image
To advertise here,contact us
dot image