Yes പറയാൻ കാരണങ്ങളേറേ! ഓക്‌സിജൻ ദ ഡിജിറ്റൽ എക്‌സ്‌പേർട്ടിൽ 'YES' ഇയർ എൻഡ് സെയിൽ സീസൺ 5

ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഒപ്പം എളുപ്പത്തിലുള്ള EMI സൗകര്യങ്ങൾ

Yes പറയാൻ കാരണങ്ങളേറേ! ഓക്‌സിജൻ ദ ഡിജിറ്റൽ എക്‌സ്‌പേർട്ടിൽ 'YES' ഇയർ എൻഡ് സെയിൽ സീസൺ 5
dot image

കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ ഓക്‌സിജൻ ദ ഡിജിറ്റൽ എക്‌സ്‌പേർട്ട് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഡിജിറ്റൽ, ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഇയർ എൻഡ് സെയിൽ ആരംഭിച്ചു. 'YES ഓക്‌സിജൻ ഇയർ എൻഡ് സെയിൽ സീസൺ 5' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ വിൽപ്പന മഹോത്സവം, ഓരോ ഉപഭോക്താവിനും അവരുടെ ആഗ്രഹങ്ങളോട് യെസ് പറഞ്ഞ് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഒരുക്കുന്നത്. വിലക്കുറവിൽ ഒതുങ്ങാതെ, കിടിലൻ ക്യാഷ്ബാക്ക് ഓഫറുകൾ, അത്യുഗ്രൻ സമ്മാനങ്ങൾ, ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകൾ, ഒപ്പം എളുപ്പത്തിലുള്ള EMI സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോടും യെസ് പറയാൻ ഈ സീസൺ ഉപഭോക്താക്കളെ ക്ഷണിക്കുന്നു.

Yes Year End Sale in Oxygen
Yes Year End Sale in Oxygen

വർഷാവസാന സെയിൽ കാലയളവിൽ, ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, റെഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, കിച്ചൺ അപ്ലയൻസുകൾ ഉൾപ്പെടെയുള്ള എല്ലാ ഡിജിറ്റൽ, ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങളും ഏറ്റവും മികച്ച വിലയിൽ വാങ്ങാൻ സാധിക്കും. ശ്രദ്ധേയമായ കോംബോ ഓഫറുകളാണ് ഈ സീസണിലെ പ്രധാന ആകർഷണം. എൽഇഡി ടിവികൾക്കൊപ്പം എസി, റെഫ്രിജറേറ്ററുകൾക്കൊപ്പം വാഷിംഗ് മെഷീൻ, എസികൾക്കൊപ്പം റെഫ്രിജറേറ്റർ എന്നിങ്ങനെയുള്ള കോമ്പോ പർച്ചേസുകൾ ഈ സെയിലിന്റെ പ്രധാന പ്രത്യേകതയാണ്. കൂടാതെ, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ബൈ വൺ ഗെറ്റ് വൺ പോലുള്ള അവിശ്വസനീയമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റേകി, പർച്ചേസുകൾക്കൊപ്പം പ്രത്യേക ക്രിസ്മസ് സമ്മാനങ്ങളും മറ്റ് ഒട്ടേറെ ആനുകൂല്യങ്ങളും ഓക്‌സിജൻ ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, വിശ്വസ്തമായ സേവനം, ഒപ്പം മികച്ച സാങ്കേതിക പിന്തുണ എന്നിവ ഉപഭോക്താക്കൾക്ക് ഓക്‌സിജൻ ഉറപ്പുനൽകുന്നു.

Yes Year End Sale in Oxygen
Oxygen

കേരളത്തിലുടനീളമുള്ള എല്ലാ ഓക്‌സിജൻ ഷോറൂമുകളിലും ഓക്‌സിജൻ ഇയർ എൻഡ് സെയിൽ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. തങ്ങളുടെ ഡിജിറ്റൽ, ഹോം അപ്ലയൻസസ് സ്വപ്നങ്ങളോട് 'YES' പറയാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മടിച്ചുനിൽക്കേണ്ടതില്ല. 'ഇനി YES പറയാൻ കാരണങ്ങളേറെ' എന്ന മുദ്രാവാക്യവുമായി ഓക്‌സിജൻ ഷോറൂമുകൾ സന്ദർശിച്ച്, ഈ വർഷാവസാനത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവത്തിന്റെ ഭാഗമാകാം.

Content Highlights: Oxygen's Yes year end sale season 5

dot image
To advertise here,contact us
dot image