വിളിച്ചു ശല്യം ചെയ്യല്ലേ, മെസേജല്ലോ സുഖപ്രദം! Gen Z കിഡ്‌സിനോട് സംസാരിക്കാൻ ഫോൺ ചെയ്തിട്ട് കാര്യമില്ല

മുൻ തലമുറക്കാർ ജെൻ സി കിഡ്സിനെ മടിയന്മാർ ആണെന്ന് പറയുന്നുണ്ടെങ്കിലും അവരോട് തർക്കിച്ചു നിൽക്കാൻ ഇവർ തയ്യാറല്ല

വിളിച്ചു ശല്യം ചെയ്യല്ലേ, മെസേജല്ലോ സുഖപ്രദം! Gen Z കിഡ്‌സിനോട് സംസാരിക്കാൻ ഫോൺ ചെയ്തിട്ട്  കാര്യമില്ല
dot image

ആശയവിനിമയത്തിനായി പലരും തിരഞ്ഞെടുക്കുന്ന മാർഗം വ്യത്യസ്തമാണ്. കത്തിടപ്പാടുകൾ നടത്തുന്നവരുണ്ട്, മണിക്കൂറുകൾ നീളെ ഫോണിൽ മുഴുകി ഇരിക്കുന്നവരുണ്ട് , ഇമെയിൽ സംവിധാനം ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ ജെൻ സി കിഡ്‌സിനെ ഇതിനൊന്നും കിട്ടില്ല.ഫോൺ റിങ്ങ് ചെയുന്നത് കേൾക്കുന്നതേ ഇവർക്ക് താല്പര്യമില്ല. എത്ര മണിക്കൂറുകൾ നീണ്ടു മെസേജുകൾ അയക്കാനും ഒന്നിലധികം ഓഡിയോ സന്ദേശങ്ങൾ അയക്കുന്നതിലും ബുദ്ധിമുട്ടില്ല. എന്നാൽ തങ്ങൾക്കായി വരുന്ന ഫോൺ കോളുകൾ പാടെ അവഗണിക്കുകയാണിവർ.

പല താളങ്ങളിൽ ഉള്ള റിങ്ങ്‌ടോണുകൾ കേൾക്കുന്നത് ജെൻ സി കിഡ്‌സിനു ' call anxiety' അല്ലെങ്കില്‍ ടെലിഫോബിയ ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. ഇത്തരം ഫോൺ കോളുകൾ അടിയന്തരമായി ഏതെങ്കിലും കാര്യം ചെയ്യണ്ടി വരുമോ എന്ന മാനസികാവസ്ഥ സൃഷ്ടിക്കുന്നുണ്ട് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ജോലി സംബന്ധമായ കോളുകളും ചർച്ചകൾക്കുമായി ഫോൺ കോളുകൾ എടുക്കുന്നതിൽ ബുദ്ധിമുട്ടില്ല. മെസേജുകൾ പോലെ അല്ല ഫോൺ കോളുകൾക്ക് ശ്രദ്ധ കൂടുതൽ കൊടുക്കണം, ചിന്തിച്ചു ഉത്തരം പറയാൻ ഉള്ള സമയമുണ്ടാകില്ല, വിളിക്കുന്നയാൾക്ക് ഒരു വൈകാരിക സാന്നിധ്യം കൊടുക്കുകയും വേണം. എന്നാൽ മെസേജുകളിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല.

അയച്ച സന്ദേശങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുന്നതും, ആവിശ്യമുള്ളപ്പോൾ മാത്രമെ ഒരു മറുപടി കൊടുക്കേണ്ടതൊള്ളൂ എന്നതും മെസേജ് അയക്കുന്നതിന്‍റെ ഒരു നല്ല വശമാണ്. മാത്രമല്ല ദിനചര്യകൾക്ക് തടസമാവാത്ത രൂപത്തിൽ എപ്പോൾ വേണമെങ്കിലും മറുപടി കൊടുക്കാനും കഴിയും. മുൻ തലമുറക്കാർ ജെൻ സി കിഡ്സിനെ മടിയന്മാർ ആണെന്ന് പറയുന്നുണ്ടെങ്കിലും അവരോട് തർക്കിച്ചു നിൽക്കാൻ ഇവർ തയ്യാറല്ല. ഓൺലൈൻ യുഗത്തിൽ തങ്ങളുടെ സാന്നിധ്യം സ്വയം തീരുമാനിക്കേണ്ട ഒന്നാണെന്നും , അനാവശ്യമായിട്ടുള്ള സംസാരങ്ങളുടെ ആവശ്യം ഇല്ല എന്നുമാണ് ഈ ഇവർ പറയുന്നത്.

Content Highlights: Communication way of GenZ and their call anxiety

dot image
To advertise here,contact us
dot image