ഓപണർമാർ സെഞ്ച്വറിയുമായി തിളങ്ങി; വിൻഡീസിനെതിരെ മൂന്നാം ടെസ്റ്റിൽ കിവീസ് ശക്തമായ നിലയിൽ

ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന നിലയിലാണ് കിവികൾ.

ഓപണർമാർ സെഞ്ച്വറിയുമായി തിളങ്ങി; വിൻഡീസിനെതിരെ മൂന്നാം ടെസ്റ്റിൽ കിവീസ് ശക്തമായ നിലയിൽ
dot image

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ന്യൂസിലാൻഡ് ആദ്യ ദിനം ശക്തമായ നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് എന്ന നിലയിലാണ് കിവികൾ.

കിവികൾക്ക് വേണ്ടി ക്യാപ്റ്റൻ ടോം ലാതമും കോൺവെയും സെഞ്ച്വറി നേടി. ലാതം 137 റൺസുമായി പുറത്തായെങ്കിലും കോൺവെ 178 റൺസുമായി ഇപ്പോഴും ക്രീസിലുണ്ട്. 279 പന്തിൽ 25 ഫോറുകൾ അടക്കമായിരുന്നു കോൺവെയുടെ ഇന്നിങ്‌സ്.

ഐ പി എൽ 2026 മിനി താരലേലത്തിൽ അൺസോൾഡായതിന് തൊട്ടുപിന്നാലെയാണ് കോൺവെയുടെ മിന്നും പ്രകടനം. 2022 മുതൽ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ കോൺവെയെ ഇത്തവണ ടീം കൈവിട്ടിരുന്നു.

ലേലത്തിലെത്തിയെങ്കിലും ഒരു ടീമും വിളിച്ചെടുക്കാൻ തയ്യാറായില്ല. ഐ പി എല്ലിൽ ആകെ കളിച്ച 29 മത്സരങ്ങളിൽ നിന്ന് 43 .2 ശരാശരിയിൽ 1080 റൺസ് നേടിയിട്ടുണ്ട്.

Content Highlights:newzealnd vs west indies test cricket

dot image
To advertise here,contact us
dot image