

വെറും രണ്ടടി എട്ടിഞ്ച് മാത്രം ഉയരമുള്ള 'രാധ' ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പോത്തായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മാൽവാഡിയിലുള്ള കർഷകനായ ത്രിംബകിന്റെ ഉടമസ്ഥതയിലുള്ള രാധ ഇന്ന് നാട്ടിലെ താരമാണ്. രണ്ടടി എട്ടിഞ്ച് മാത്രം ഉയരമുള്ള 'രാധ' എന്ന ഈ കുഞ്ഞൻ പോത്തിനെ കാണാൻ നിരവധിപ്പേരാണ് എത്തുന്നത്.

2022 ജൂൺ 19-നാണ് രാധ ജനിച്ചത്. രണ്ടര വയസ്സായപ്പോഴാണ് ഉടമ ത്രിംബക് രാധയുടെ അസാധാരണ ഉയരം ശ്രദ്ധിക്കുന്നത്. തുടർന്ന്, ത്രിംബകിന്റെ മകനായ അനികേത് രാധയെ കാർഷിക പ്രദർശനങ്ങളിൽ പങ്കെടുപ്പിക്കാൻ ആരംഭിച്ചു. 2024 ഡിസംബർ 21-ന് സോളാപൂരിൽ നടന്ന സിദ്ധേശ്വർ കാർഷിക പ്രദർശനത്തിലാണ് രാധ ആദ്യമായി പങ്കെടുത്തത്. ഇത് രാധയെ ആളുകൾ ശ്രദ്ധിക്കാൻ കാരണമായി. ഇതിനോടകം 13 കാർഷിക പ്രദർശനങ്ങൾ പൂർത്തിയാക്കിയ രാധ വലിയയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു കഴിഞ്ഞു.

Content Highlights: world's smallest buffalo guinness world record