പഞ്ചനക്ഷത്ര ഹോട്ടലിലെ പൂച്ച രാജകുമാരി! സ്വർണ്ണമാലയിട്ട്, 'കാവിയർ' കഴിച്ച് 'ലിലിബെറ്റി'ന്റെ ആഡംബര ജീവിതം

'ദി ലേഡി ഓഫ് ദി ലെൻസ്ബറോ' എന്നറിയപ്പെടുന്ന ലിലിബെറ്റിന്‍റെ ആഡംബര ജീവിതം ആരെയും അമ്പരപ്പിക്കും

പഞ്ചനക്ഷത്ര ഹോട്ടലിലെ പൂച്ച രാജകുമാരി! സ്വർണ്ണമാലയിട്ട്, 'കാവിയർ' കഴിച്ച് 'ലിലിബെറ്റി'ന്റെ ആഡംബര ജീവിതം
dot image

പേര് ലിലിബെറ്റ്. താമസം ലണ്ടൻ ഹൈഡ് പാർക്കിലെ അതിപ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലായ ലെൻസ്ബറോയിൽ. പറഞ്ഞുവരുന്നത് ഒരു മനുഷ്യനെ പറ്റിയല്ല. സമ്പന്നതയുടെയും ആഢംബരത്തിന്‍റെയും പര്യായമായ ഒരു സൈബീരിയൻ പൂച്ചയെപറ്റിയാണ്. 'ദ ലേഡി ഓഫ് ദ ലെൻസ്ബറോ' എന്നറിയപ്പെടുന്ന ലിലിബെറ്റിന്‍റെ ആഡംബര ജീവിതം ആരെയും അമ്പരപ്പിക്കും.

LILIBET CAT

ലെൻസ്ബറോ ഹോട്ടലിലേക്ക് വരുന്ന അതിഥികൾക്കും ഹോട്ടൽ ജീവനക്കാ‍‍ർക്കും ഒരുപോലെ പ്രിയങ്കരിയായ ലിലിബെറ്റ് താമസിക്കുന്ന മുറിയ്ക്ക് പ്രതിദിനം 26 ലക്ഷം വരെയാണ് വാടക. രാജകീയമായ ജീവിതം നയിക്കുന്ന ഈ വിഐപി പൂച്ചയുടെ ഇഷ്ടഭക്ഷണമാകട്ടെ ലോകത്തെ ഏറ്റവും ചെലവേറിയ വിഭവങ്ങളിൽ ഒന്നായ 'കാവിയർ' ആണ്. കൂടാതെ, കഴുത്തിൽ സ്വർണ്ണ ചെയിനുള്ള ലിലിബെറ്റിനെ പരിചരിക്കാൻ മാത്രമായി ജീവനക്കാരുടെ ഒരു സംഘം ഹോട്ടലിൽ സദാ സന്നദ്ധരുമാണ്.

LILIBET CAT

2019-ൽ ലെൻസ്‌ബറോയിലേക്ക് ലിലിബെറ്റ് എത്തുന്നത്. കൊട്ടാരം പോലുള്ള ഈ ഹോട്ടൽ ബക്കിങ്ഹാം കൊട്ടാരത്തിന് അടുത്തായതുകൊണ്ട്, എലിസബത്ത് രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേരായ 'ലിലിബെറ്റ്' തന്നെ ഈ പൂച്ചയ്ക്കും നൽകി. ഹോട്ടലിലെ ഭക്ഷണശാലയിലൊഴികെ മറ്റെല്ലായിടത്തും ഈ പൂച്ച രാജകുമാരിക്ക് സഞ്ചാരസ്വാതന്ത്ര്യമുണ്ട്. അതിഥികളെ അഭിവാദ്യം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നത് അവളുടെ ഇഷ്ടവിനോദമാണ്. ഹോട്ടലിൽ താമസിക്കാനെത്തുന്ന മറ്റ് വളർത്തുമൃഗങ്ങളുമായി അവൾ പെട്ടെന്ന് ഇണങ്ങുമെങ്കിലും, ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായ്ക്കളോട് മാത്രം അവൾക്ക് ഒരൽപം അകൽച്ചയുണ്ട്. ലിലിബെറ്റിന്റെ പേരിൽ ഒരു കോക്ടെയ്ൽ പോലും ലെൻസ്ബറോയിൽ ലഭ്യമാണ്.

Content Highlights: luxury life of cat lilibet

dot image
To advertise here,contact us
dot image