

വെറും ആറ് വര്‍ഷം കൊണ്ട് 53 ലക്ഷത്തിന്റെ ഒരു ലോണ്‍ സാധാരണക്കാരന് അടച്ചു തീര്‍ക്കാന്‍ സാധിക്കുമോ ? സാധിക്കുമെന്നാണ് ഇന്ത്യക്കാരനായ ടെക്കി പറയുന്നത്. 2019 സെപ്റ്റംറില്‍ ആരംഭിച്ച ലോണ്‍ 2025 നവംബറില്‍ അടച്ചു തീര്‍ത്തുവെന്നാണ് അകാശവാദം. പലിശയും കൂടി നോക്കുമ്പോള്‍ ഈ 67 ലക്ഷത്തോളം രൂപ തനിക്ക് അടയ്‌ക്കേണ്ടി വന്നെന്നും ഇയാള്‍ പറയുന്നു.
റെഡിറ്റിലാണ് ടെക്കിയുടെ ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താന്‍ ഹോം ലോണ്‍ എടുത്തതില്‍ നിന്ന് പഠിച്ച ചില കാര്യങ്ങളും മുന്നറിയിപ്പുകളും പോസ്റ്റില്‍ പറയുന്നു.
I Paid Off My ₹53 Lakh Home Loan in 6 Years — Here’s What I Learned
byu/DJAMAKUSA indelhi
ഇതിനായുള്ള പണം അടയ്ക്കാനായി താന്‍ ജര്‍മ്മനിയില്‍ ജോലി നോക്കിയെന്നും ഈ ജോലിയാണ് തന്നെ മുഴുവന്‍ തുകയും അടയ്ക്കാന്‍ സഹായിച്ചതെന്നും ടെക്കി വ്യക്തമാക്കുന്നു. പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നിങ്ങളുടെ ഉറക്കത്തില്‍ നിന്ന് വായ്പ എന്ന ദുസ്വപനം ഒഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍' ഒരാള്‍ കമന്റ് ചെയ്തു. 'അഭിനന്ദനങ്ങള്‍, ബാങ്കില്‍ നിന്ന് ലോണ്‍ ക്ലോഷര്‍ റിപ്പോര്‍ട്ടും എന്‍ഒസിയും വാങ്ങാന്‍ മറക്കരുത്' മറ്റൊരാള്‍ കമന്റ് ചെയ്തു.
Content Highlights- Techie shares experience of paying off Rs 53 lakh loan in 6 years