
വീട്ടിലെന്ത് സാധനം ചീത്തയായാലും അതിനെ രൂപമാറ്റം വരുത്തിയായാലും രണ്ടാമതൊരു 'ജീവിതം' കൊടുക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകും. അത്തരത്തിലൊരു പരീക്ഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. സാധാരണയായി പഴയ തുണികളൊക്കെ വീട്ടിൽ തുടയ്ക്കാനും മറ്റും ഉപയോഗിക്കും, ഗ്ലാസ് ബോട്ടിലുകൾ ഫ്‌ളവർവേസുകളാകും അങ്ങനെയാകും ലിസ്റ്റ് നീളുക. എന്നാൽ ഇവിടെ അങ്ങനെയല്ല കാര്യം. ഒരു യുവതി ഈ രീതിയെ 'വേറെലെവലാക്കി' എന്നാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.
പുരുഷന്മാരുടെ അടിവസ്ത്രം ഉപയോഗിച്ച് ഒരു ബാഗ് ഉണ്ടാക്കി, അതുമായി പച്ചക്കറികൾ വാങ്ങി നിറച്ച് മടങ്ങുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. അവരുടെ ക്രിയേറ്റിവിറ്റിയെ പലരും പുകഴ്ത്തുകയാണ്. ഒരു പ്രാദേശിക ചന്തയിൽ എത്തി പച്ചക്കറികൾ വാങ്ങി മടങ്ങുന്ന യുവതിയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. പ്ലാസ്റ്റിക്ക് കവറോ, തുണികൊണ്ടുള്ള ബാഗുകളോ ഒക്കെയായി സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നത് സർവസാധാരണമാണെങ്കിലും ഇവിടെ രണ്ടു അണ്ടർവെയറുകൾ ഒരുമിച്ച് തുന്നിച്ചേർത്ത ബാഗുമായി രണ്ടാമതൊന്ന് ആലോചിക്കാതെ പുറത്തിറങ്ങിയ യുവതിയുടെ രീതിയെയാണ് പലരും അത്ഭുതത്തോടെ കാണുന്നത്.
ഒരു സ്ത്രീക്ക് എന്തും ചെയ്യാൻ കഴിയും, അത് ഇന്നത്തോടെ തെളിഞ്ഞു, റീസൈക്ക്‌ളിംഗ് റീയൂസ് എന്നിങ്ങനെയാണ് ചിലർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിലർ തമാശരൂപേണയുള്ള കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Woman turns Men's underwear into bag