തലൈവ ഒരു പൊളിറ്റിക്കൽ പടമല്ല, അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല; എ എല്‍ വിജയ്‍

തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു.

തലൈവ ഒരു പൊളിറ്റിക്കൽ പടമല്ല, അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല; എ എല്‍ വിജയ്‍
dot image

വിജയ്‌യെ നായകനാക്കി എ എല്‍ വിജയ്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തലൈവ. 2013ൽ റീലീസ് ചെയ്ത ചിത്രം വൻ കളക്ഷൻ ആണ് തിയേറ്ററിൽ നിന്ന് നേടിയത്. സിനിമയ്ക്ക് തിരക്കഥ എഴുതിയതും സംവിധായകൻ വിജയ്‍ ആയിരുന്നു. അമല പോൽ ആയിരുന്നു സിനിമയിൽ നായിക. സിനിമയുടെ ടാഗ് ലൈനിനെ ചൊല്ലി അന്ന് തന്നെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു, 'തലൈവ: ടൈം ടു ലീഡ്'എന്നായിരുന്നു ടാഗ് ലൈൻ. തലൈവ എന്നത് മാത്രമായിരുന്നു തന്റെ സിനിമയുടെ പേരെന്നും 'ടൈം ടു ലീഡ്' എന്ന് ചേർത്തത് സിനിമയുടെ പ്രൊഡ്യൂസർ ആണെന്നും പറയുകയാണ് സംവിധായകൻ എ എല്‍ വിജയ്‍.

'തലൈവ' എന്നത് മാത്രമാണ് എന്റെ ടൈറ്റിൽ അതിനൊപ്പം ടൈം ടു ലീഡ് എന്ന് ചേർത്തിരുന്നത് സിനിമയുടെ പ്രൊഡ്യൂസർ ആണ്. ആ ടൈറ്റിലിന് അത് കൃത്യം ആയത് കൊണ്ടാണ് അത് ചേർത്തത്. തലൈവ ഒരു പൊളിറ്റിക്കൽ സിനിമ അല്ല. അത് ആ രീതിയിൽ ആളുകളിലേക്ക് എത്തിയത് ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു. സത്യരാജ് സാറിനെ ആശ്രയിച്ചിരുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കുന്നു, അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ സ്ഥാനത്തേക്ക് മകൻ വിജയ് വന്നു. അത്രയേയുള്ളൂ, ആ കൂട്ടത്തിന് ഒരു തെളിവാണ് ആയി എന്നത് അല്ലാതെ മറ്റൊന്നും ഇല്ല. അതൊരു നോൺ പൊളിറ്റിക്കൽ പടമാണ്. അതിനെ എന്തിനാണ് പൊളിറ്റിക്കൽ ചിത്രമായി മാറ്റിയത് എന്ന് അറിയില്ല,' എ എല്‍ വിജയ്‍ പറഞ്ഞു.

എന്നാൽ സിനിമയുടെ റീലീസ് സമയത്ത് സിനിമയുടെ ടാഗ്‌ലൈൻ വമ്പൻ പണി കൊടുത്തിരുന്നു. 'തലൈവ: ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിനെ ചൊടിപ്പിച്ചു. തമിഴകത്തിന് ഒരൊറ്റ തലൈവർ, അത് എംജിആ‍ർ എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സിനിമയിൽ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരിലും പ്രതിഷേധം ഉയർന്നിരുന്നു. സിനിമയുടെ തമിഴ്നാട് റിലീസ് ഒരാഴ്ചയ്ക്ക് മുകളിലാണ് വൈകിയത്. കേരളത്തിലാണ് ഈ സിനിമ ആദ്യം റിലീസാകുന്നത്.

അതേസമയം, വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമാണ് ജനനായകൻ. തിയേറ്റർ റീലീസ് കത്ത് ഇരിക്കുകയാണ് ആരാധകർ. സെൻസർ ബോർഡ് വിഷയങ്ങളെ ചൊല്ലി സിനിമയുടെ റിലീസ് വൈകുകയാണ്. തമിഴ് നാട് ഇലക്ഷൻ കഴിഞ്ഞ ശേഷം മാത്രമായിരിക്കും ചിത്രം റീലീസ് ചെയുക എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Content Highlights: AL Vijay addresses rumors regarding Thalaiva being political. The director emphasizes the movie’s entertainment-focused narrative. Clarification came in response to social media speculations and public discussions.

dot image
To advertise here,contact us
dot image