ആധാറിന്റെ 'പുതിയ മുഖ'ത്തിനായി മത്സരം നടത്താൻ സർക്കാർ; വിജയിയെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപ

മത്സരത്തിന്റെ മൂല്യനിർണയം എങ്ങനെയായിരിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആധാറിന്റെ 'പുതിയ മുഖ'ത്തിനായി മത്സരം നടത്താൻ സർക്കാർ; വിജയിയെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപ
dot image

ആധാറിന് മാസ്‌കോട്ടിനെ ഒരുക്കാൻ അവസരം ഒരുങ്ങുന്നു. യുഐഡിഎഐ(യൂണിക്ക് ഐഡിന്റിഫിക്കേഷൻ അതോറിറ്റി ഓപ് ഇന്ത്യ)യുടെ നേതൃത്വത്തിലാണ് ആധാറിനായി ഒരു മാസ്‌കോട്ടിനെ ഒരുക്കുന്നത്. മത്സരത്തിലൂടെ മാസ്‌കോട്ടിനെ തിരഞ്ഞെടുക്കാനാണ് തീരുമാനം. എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ട്.

വിശ്വാസ്യത, ഇൻക്ലൂസിവിറ്റി, ശാക്തീകരണം, ഡിജിറ്റൽ നവീകരണം എന്നീ ആധാറിന്റെ അടിസ്ഥാന മൂല്യങ്ങളെ അവതരിപ്പിക്കുന്നതായിരിക്കണം മാസ്‌കോട്ട് എന്നാണ് നിർദേശം. തിരഞ്ഞെടുക്കപ്പെടുന്ന മാസ്‌കോട്ട് ആധാറിന്റെ മുഖമായി മാറുമെന്നും വ്യത്യസ്ത

പ്രായപരിധിയിലുള്ള ആളുകളോടുള്ള ആശയവിനിമയം സുഗമമാക്കുമെന്നുമാണ് യുഐഡിഎഐ വിഭാവനം ചെയ്യുന്നത്.

MyGov എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 31 വരെയാണ് മത്സരം നടക്കുക. വ്യക്തിഗതമായോ ടീമായോ ഇതിൽ പങ്കെടുക്കാം. നിങ്ങൾ തയ്യാറാക്കിയ മാസ്കോട്ട് ഡിസൈനും പേരിനും ഒപ്പം, അതിന് പിന്നിലെ ആശയവും സമര്‍പ്പിക്കണം. ഇതിന്റെ ഫോർമാറ്റും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. അവ പാലിച്ചുവേണം സബ്മിഷൻ നടത്താൻ. തിരഞ്ഞെടുക്കപ്പെടുന്ന മാസ്‌കോട്ട് തയ്യാറാക്കിയവർക്ക് 1 ലക്ഷം രൂപയാണ് സമ്മാനം.

മാസ്‌കോട്ട് ഡിസൈനിൽ വിവിധ ഘടകങ്ങൾ പരിഗണിച്ചായിരിക്കും മാർക്ക് നൽകുക എന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സർഗാത്മകത-മൗലികത-വ്യതിരിക്തത(30 %), ആധാറിന്റെ മൂല്യങ്ങളും ലക്ഷ്യങ്ങളും(25%), സൗന്ദര്യാത്മകത-ആഗോളതലത്തിൽ ശ്രദ്ധ നേടാനുള്ള സാധ്യത-ലളിതമായ ഘടന(25%), വ്യത്യസ്ത ഫോർമാറ്റുകളിൽ ഉപയോഗിക്കാൻ കഴിയുന്ന രൂപഘടന(20 %) എന്നിങ്ങനെയായിരിക്കും ഇവയുടെ മൂല്യനിർണയം നടത്തുക.

മത്സരവുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങളെല്ലാം ഔദ്യോഗിക പ്രസ്താവനയിലും വെബ്‌സൈറ്റിലും ലഭ്യമാണ്. ഈ നിർദേശങ്ങളെല്ലാം പാലിച്ചു വരുന്നവയെ മത്സരത്തിന് പരിഗണിക്കപ്പെടുകയുള്ളു. മാസ്‌കോട്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട യുഐഡിഎഐയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


Content Highlights: Aadhar Mascot contest, winner will get Rs. 1 lakh

dot image
To advertise here,contact us
dot image