'കാൻസർ ജയിച്ചു, എന്റെ അവസാനത്തെ ദീപാവലി ആകുമിത്...'; ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് 21 വയസ്സുകാരന്‍

'കാൻസർ ജയിച്ചു, സീ യാ' എന്ന് തുടങ്ങുന്ന ആ കുറിപ്പ് ഇങ്ങനെയാണ്…

'കാൻസർ ജയിച്ചു, എന്റെ അവസാനത്തെ ദീപാവലി ആകുമിത്...'; ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് 21 വയസ്സുകാരന്‍
dot image

ഇന്നത്തെകാലത്ത് കാൻസർ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പലതരം കാൻസറുകളാണ് ആളുകളെ ബാധിക്കുന്നത്. പലതും തിരിച്ചറിയാൻ വൈകുന്നു എന്നതും മറ്റും ഒരു പ്രതിസന്ധിയായി നിലനിൽക്കെ ഇതിനെയെല്ലാം വിജയകരമായി അതിജീവിച്ച് വരുന്നവരുമുണ്ട്. എന്ത് വന്നാലും നേരിടാമെന്ന്ആ നിശ്ചയദാർഢ്യമാണ് ഇവരെ നയിക്കുന്നത്. എന്നാൽ ചുരുക്കം ചിലര്‍ വീണുപോകാറുമുണ്ട്. അത്തരത്തിലൊരു യുവാവിന്റെ എഴുത്താണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.

വെറും 21 വയസ് മാത്രം പ്രായമുള്ള, പേര് പങ്കുവെക്കാൻ താത്പര്യപെടാത്ത ഒരു യുവാവാണ് തന്റെ അവസാനത്തെ പോസ്റ്റ് എന്ന തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'കാൻസർ ജയിച്ചു, സീ യാ' എന്ന് തുടങ്ങുന്ന ഹൃദയഭേദകമായ ആ കുറിപ്പ് ഇങ്ങനെയാണ്…

'ഞാൻ 21 വയസ് മാത്രമുള്ള ഒരു യുവാവാണ്. 2023ലാണ് എനിക്ക് സ്റ്റേജ് 4 കാൻസർ സ്ഥിരീകരിച്ചത്. ഒരുപാട് കീമോതെറാപ്പി സെഷനുകൾക്ക് ശേഷവും മറ്റും ഡോക്ടർമാർ ഇനി ഒന്നും വേണ്ട എന്ന് പറഞ്ഞിരിക്കുകയാണ്. ഈ വർഷം അവസാനം വരേയ്ക്കും ഞാൻ ഉണ്ടാകുമോ എന്ന് സംശയമാണ്.

ദീപാവലി അടുത്തുവരികയാണ്. തെരുവുകൾ ഇപ്പോൾത്തന്നെ ദീപാലംകൃതമായിക്കഴിഞ്ഞു. ഇതെല്ലാം അവസാനമായി കാണുകയാണ് എന്ന് തിരിച്ചറിയുന്നതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ ഈ വെളിച്ചത്തെ, ചിരികളികളെ, ഈ ശബ്ദങ്ങളെ എല്ലാം മിസ് ചെയ്യും. അടുത്ത വർഷം എനിക്ക് പകരം മറ്റാരെങ്കിലും വിളക്കുകൾ തെളിയിക്കുമായിരിക്കും.

Cancer won guys , see ya !!!
byu/Erectile7dysfunction inTwentiesIndia

എനിക്കും പല സ്വപ്നങ്ങളുമുണ്ടായിരുന്നു. എനിക്ക് ഒരുപാട് യാത്ര ചെയ്യണമായിരുന്നു. എന്റേതായ എന്തെങ്കിലും തുടങ്ങുകയോ മറ്റോ ചെയ്യണമായിരുന്നു. എല്ലാം ശരിയായാൽ ഒരു നായക്കുട്ടിയെ വാങ്ങണം എന്നുണ്ടായിരുന്നു. പക്ഷെ സമയം കഴിഞ്ഞുപോകുന്നത് ഞാൻ അറിയുകയാണ്. എന്റെ മാതാപിതാക്കളുടെ മുഖത്തെ സങ്കടം എനിക്കിപ്പോൾ കാണാനാകുന്നുണ്ട്.

എന്തിനാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് എന്നെനിക്കറിയില്ല. പെട്ടെന്ന് ഞാൻ മാഞ്ഞുപോകുകയാണ് എങ്കിൽ എന്റെ ചെറിയ എന്തെങ്കിലും അവശേഷിപ്പായി ഈ എഴുത്ത് ഇവിടെ ഇരിക്കട്ടെ'; എന്നാണ് യുവാവിന്റെ കുറിപ്പ്.

നിരവധി പേരാണ് യുവാവിന് മാനസിക പിന്തുണയുമായി എത്തുന്നത്. ഒരുപാട് പേർ ദൈവത്തിനോട് യുവാവിന്റെ ആരോഗ്യം തിരിച്ചുനൽകാൻ അപേക്ഷിക്കുന്നുണ്ട്. ദൈവം ഉണ്ടെങ്കിൽ യുവാവിനെ രക്ഷിക്കണം എന്നാവശ്യപ്പെടുന്നുണ്ട്.

മറ്റ് നിരവധി പേർ യുവാവിനോട് ധൈര്യമായി ഇരിക്കാനാണ് പറയുന്നത്. ഇഷ്ടപ്പെട്ടത് ചെയ്യാനും, നല്ല ഈവനിംഗ് വാക്കുകൾക്ക് പോകാനും, കുടുംബത്തോടൊപ്പം നന്നായി സമയം ചിലവിടാനും എല്ലാമാണ് ഇവർ ഉപദേശിക്കുന്നത്. അത്ഭുതങ്ങൾ സംഭവിക്കും എന്നും യുവാവിന് ഇവർ ഉറപ്പ് നൽകുന്നുണ്ട്.

Content Highlights: 21 year olds text on last diwali due to cancer seeks attention

dot image
To advertise here,contact us
dot image