
അന്യഗ്രഹ ജീവികളെ പറ്റിയുള്ള ചര്‍ച്ചകള്‍ മനുഷ്യര്‍ക്കിടയില്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ലോകത്ത് മനുഷ്യര്‍ ഒറ്റയക്കാണോ എന്നും മനുഷ്യനെക്കാള്‍ ബുദ്ധിയുള്ള ജീവികള്‍ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ ജീവിക്കുന്നുണ്ടോയെന്നുള്ള ശാസ്ത്രലോകത്തിന്റെ തിരച്ചില്‍ ഈ നിമിഷം വരെയും തുടരുകയാണ്. ഇതിനിടയിലാണ് നാസയിലെ ശാസ്ത്രജ്ഞനായ ഡോ. റോബിന്‍ കോര്‍ബെറ്റ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. പ്രചോദനക്കുറവോ വിരസതയോ കാരണം അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് നിര്‍ത്തിയെന്നായിരുന്നു റോബിന്റെ വെളിപ്പെടുത്തല്‍. A Less Terrifying Universe? Mundanity as an Explanation for the Fermi Paradox, എന്ന പ്രബന്ധത്തില്‍ റാഡിക്കല്‍ ലൗകികത എന്ന ആശയത്തെ പറ്റി എഴുതിയിരിക്കുന്നിടത്താണ് ഡോ. കോര്‍ബെറ്റിൻ്റെ പ്രസ്താവന.
അന്യഗ്രഹ ജീവികള്‍ക്ക് ഒരുപക്ഷെ നമ്മളെപോലെ മികച്ച ടെക്‌നോളജി ഉണ്ടാവണമെന്നില്ല. നമ്മുടെ അത്രയും ഒരുപക്ഷെ അവര്‍ക്ക് സംസ്‌കാരവും വികസിച്ചിട്ടുണ്ടാവില്ല. ഇല്ലെങ്കില്‍ ജ്യോതിശാസ്ത്ര എഞ്ചിനീയറിംഗ് കൈവരിക്കാന്‍ പര്യാപ്തമായ സാങ്കേതിക നിലവാരം ഇവര്‍ നേടിയെടുക്കാത്തതുമാവാം. പ്രബന്ധത്തില്‍ പറയുന്നു.
ഒരുപക്ഷെ അവരുടെ ടെക്‌നോളജി പുരോഗമിച്ചതാവാം എന്നാല്‍ വലിയ രീതിയില്‍ അവ പുരോഗമിച്ചിട്ടില്ല. അവരുടെ പക്കല്‍ മികച്ച ടെക്‌നോളജിയോ സംസ്‌ക്കാരമോ ഉണ്ടായിരുന്നെങ്കില്‍ വലിയ തോതിലുള്ള വൈദ്യുതിയും ഉയര്‍ന്ന ശക്തിയുമുള്ള മികച്ച പേടകങ്ങളോ ബീക്കണുകളോ അവ ഇവിടേക്ക് അയച്ചേനെ. ഇനി അയച്ചാലും അവയില്‍ നിന്ന് ഒരു പ്രതികരണം ലഭിക്കാന്‍ അവര്‍ക്ക് കോടിക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വന്നേക്കും. ഈ കാത്തിരിപ്പ് മനുഷ്യരുമായി അവരെ ബന്ധപ്പെടുത്തുന്ന കാര്യത്തില്‍ ബോറടിപ്പിച്ചിട്ടുണ്ടാവുമെന്നും കോര്‍ബെറ്റ് പറയുന്നു.
അനവധി വാസയോഗ്യമായ ഗ്രഹങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭൂമിയിലെ പോലെ തന്നെ പലയിടങ്ങളിലും വാസയോഗ്യമായ അവസ്ഥ നിലനില്‍ക്കുന്നുമുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. അതിനാല്‍ അന്യഗ്രഹ ജീവികളെയും അവരുടെ ലോകത്തെ പറ്റിയുമുള്ള തിരച്ചില്‍ ഇപ്പോഴും ശാസ്ത്രജ്ഞര്‍ തുടരുന്നു. എന്നാല്‍ മനുഷ്യന്‍ കരുതുന്നത് പോലെ അവ അത്രമേല്‍ വികസിച്ച ഒരു പ്രപഞ്ചമായിരിക്കില്ലെന്നാണ് കോര്‍ബെറ്റിന്റെ പ്രബന്ധം പറഞ്ഞു വെക്കുന്നത്.
Content Highlights-'Aliens are bored and have stopped trying to contact humans,' scientists claim