
വേണ്ടപ്പെട്ടവരുടെ വിയോഗം എന്നത് നമ്മെ മാനസികമായും ശാരീരികമായും തളർത്തുന്നതാണ്. അത് സുഹൃത്തുക്കളുടേതാകട്ടെ, നമ്മുടെ കുടുംബത്തിലെ ആരെങ്കിലുടേതുമാകട്ടെ. അവരുടെയൊപ്പമുള്ള ഓർമകളും മറ്റും നമ്മുടെ മനസ്സിൽ ആജീവനാന്തം ഒരു നോവായി നിലനിൽക്കും. അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു യുവാവ് തന്റെ ജോലിത്തിരക്കിനിടയിൽ അവസാനമായി വന്ന തന്റെ അച്ഛന്റെ ഫോൺ കോൾ എടുക്കാൻ പറ്റാതെ വരികയും അതുണ്ടാക്കിയ മാനസിക വിഷമം പങ്കുവെക്കുകയും ചെയ്യുകയാണ്.
വിവേക് നസ്കാർ എന്ന ഒരു ഇന്ത്യൻ ടെക്കിയാണ് തൻ്റെ മാനസികാവസ്ഥ എക്‌സിൽ പങ്കുവെച്ചത്. അതിങ്ങനെയാണ്.
'എനിക്ക് ഇന്ന് എന്റെ അച്ഛനെ നഷ്ടപ്പെട്ടു. താൻ ഏറെ നേരം വൈകിയും ജോലി ചെയ്യുകയായിരുന്നു. എന്റെ അമ്മ ഇരുപത് പ്രാവശ്യമാണ് എന്നെ വിളിച്ചത്. അമ്മയെ തിരിച്ചുവിളിച്ചു, ഉടനെത്തന്നെ ലഭിച്ച ഏറ്റവും ആദ്യത്തെ വിമാനം തന്നെ ഞാൻ ബുക്ക് ചെയ്തിരുന്നു.
ഇപ്പോൾ ഞാൻ എയർപോർട്ടിൽ ഇരിക്കുകയാണ്. എന്റെ മനസിലൂടെ എനിക്ക് പോലും പിടിതരാത്ത നൂറു കണക്കിന് ചിന്തകളാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കോൾ ലിസ്റ്റുകൾ പരിശോധിച്ചപ്പോൾ അച്ഛൻ എന്നെയും വിളിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾക്ക് ശരിക്കും സംസാരിക്കാൻ കഴിഞ്ഞില്ല. ഞാൻ തിരിച്ചുവിളിച്ചുമില്ല. ഞാൻ വിളിക്കണമായിരുന്നു. അച്ഛനൊപ്പം ഞാൻ ഒരുപാട് സമയം ചെലവഴിക്കണമായിരുന്നു. പക്ഷെ ചെയ്തില്ല.
I lost my father this morning.
— Vivek Naskar (@vivek_naskar) October 10, 2025
I got over 20 phone calls from my mom, but I was working late and didn’t hear calls. When I finally picked up (at around 8am), I booked the fastest flight I could, but I’ll only reach by 7 PM.
I’m sitting at the airport now, waiting for my second…
അവസാനമായി ഞാനും അച്ഛനും സംസാരിച്ചത് ഞങ്ങൾ തമ്മിൽ ഉള്ള ചില വിയോജിപ്പുകളെപ്പറ്റിയായിരുന്നു. എങ്കിലും ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു. എന്നെയോർത്ത് അഭിമാനിക്കുന്നുവെന് അച്ഛൻ അമ്മയോട് പറയുമായിരുന്നു. പക്ഷെ എന്നോട് പറഞ്ഞിരുന്നില്ല.
ഞാൻ ഒരു വൈകാരിക വ്യക്തിയല്ല. പക്ഷെ ഇപ്പോൾ എന്താണ് എന്റെ മനസിലൂടെ കടന്നുപോകുന്നത് എന്നെനിക്ക് വിശദീകരിക്കാൻ സാധിക്കുന്നില്ല. കനപ്പെട്ട ഹൃദയവും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ അമ്മയെയും സഹോദരിയെയും കാണുമ്പോൾ എനിക്ക് എന്റെ മുഖത്ത് ഗൗരവം വരേണ്ടതുണ്ട്. എന്റെ അച്ഛനെ അവസാനമായി കാണാൻ ഞാൻ തയ്യാറെടുക്കുകയാണ്..'
ഏവരെയും സങ്കടപ്പെടുത്തുന്ന കുറിപ്പായിരുന്നു വിവേകിന്റെത്. നിരവധി പേരാണ് വിവേകിന് ആശ്വാസവാക്കുകളുമായി രംഗത്തെത്തിയത്. നിങ്ങൾ ഒറ്റയ്ക്കല്ലെന്നും എല്ലാം സഹിക്കാനുളള ശക്തി ഉണ്ടാകട്ടെയെന്നും നിരവധി പേർ പറയുന്നുണ്ട്. ഞാൻ ഇപ്പോൾ എന്റെ മാതാപിതാക്കളോടൊപ്പമാണ് ഇരിക്കുന്നതെന്നും അതിന്റെ പ്രിവിലേജ് എനിക്ക് മനസിലാകുന്നുണ്ട് എന്നും ഒരാൾ പറയുന്നുണ്ട്. എന്തുതന്നെയായാലും വിവേകിന്റെ ദുഃഖം തങ്ങളുടേതെന്ന കണക്കെയാണ് ആളുകൾ കാണുന്നത്.
Content Highlights: man shares sad note on his fathers death as he could not take his final call