കാമുകിയുടെ വീട്ടുകാർ നിർബന്ധിച്ചു; പ്രണയം തെളിയിക്കാൻ വിഷം കഴിച്ച യുവാവ് മരിച്ചു

മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായും യുവാവ് പദാർത്ഥം കഴിച്ചതോടെ അവശനിലയിലായെന്നുമാണ് ആരോപണം

കാമുകിയുടെ വീട്ടുകാർ നിർബന്ധിച്ചു; പ്രണയം തെളിയിക്കാൻ വിഷം കഴിച്ച യുവാവ് മരിച്ചു
dot image

റായ്പൂർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിച്ച 20 വയസ്സുകാരൻ മരിച്ചു. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. ഒരു പെൺകുട്ടിയുമായി കൃഷ്ണ കുമാർ പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ പെൺകുട്ടിയുടെ കുടുംബം കൃഷ്ണ കുമാറിനോട് അവരുടെ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൃഷ്ണ കുമാർ ഇവരുടെ വീട്ടിലെത്തി.

മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായും യുവാവ് പദാർത്ഥം കഴിച്ചതോടെ അവശനിലയിലായെന്നുമാണ് ആരോപണം. ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ യുവതിയുടെ കുടുംബം നിർബന്ധിച്ചെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ ഉത്തർപ്രദേശിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബത്തിൻറെ സമ്മർദ്ദം കാരണം കാമുകിയെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറേണ്ടി വന്ന യുവാവ് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടി ആദ്യം തൂങ്ങിമരിക്കുകയും കുറ്റബോധത്താൽ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

Content Highlights: Man consumes poison to prove his love for girlfriend at her family's request and died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us