ഫ്ലൈറ്റ് മോഡിൽ ഇടുമ്പോൾ ഫോണ്‍ പണിയെടുക്കുമോ? എയര്‍പ്ലെയിന്‍ മോഡ് ഓണാക്കിയാല്‍ എന്താണ് സംഭവിക്കുക?

മൊബൈല്‍ ഫോണിലെ എയര്‍പ്ലെയിന്‍ മോഡ് എന്ന ഓപ്ഷന്‍ വെറുതെയല്ല. അതിൻ്റെ ഗുണങ്ങൾ അറിഞ്ഞ് വെച്ചോളു

ഫ്ലൈറ്റ് മോഡിൽ ഇടുമ്പോൾ ഫോണ്‍ പണിയെടുക്കുമോ? എയര്‍പ്ലെയിന്‍ മോഡ് ഓണാക്കിയാല്‍ എന്താണ് സംഭവിക്കുക?
dot image

എല്ലാവരുംതന്നെ ഫോണ്‍ ഫ്ലൈറ്റ് മോഡിലിടുന്നവരാണ് അല്ലേ. ഒരു അത്യാവശ്യ മീറ്റിംഗില്‍ പങ്കെടുക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, വിമാനയാത്രയില്‍, നെറ്റ്‌വര്‍ക്ക് ഇല്ലാത്തയിടങ്ങളില്‍ എത്തുമ്പോള്‍ ഒക്കെ മൊബൈലിലെ എയര്‍പ്ലെയിന്‍ മോഡ് ഓണ്‍ ചെയ്ത് സ്വസ്ഥമായി ഇരിക്കാറുണ്ട് അല്ലേ. ഫ്ലൈറ്റ് മോഡ് അല്ലെങ്കില്‍ എയര്‍പ്ലെയിന്‍ മോഡ് ഓണാക്കിയാല്‍ എന്താണ് സംഭവിക്കുക. ഫോണിലെ ആശയവിനിമയ പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമാകും. അതായത് മൊബൈലിൻ്റെ നെറ്റ്‌വര്‍ക്ക് ആക്‌സസ്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് ഇവയൊന്നും പ്രവര്‍ത്തിക്കില്ല.

എന്തൊക്കെയാണ് ഫ്ലൈറ്റ് മോഡിന്റെ ഗുണങ്ങളെന്നറിയാം

ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ നിന്നും അകന്ന് നിന്ന് അല്‍പ്പസമയം സ്വന്തം സമയം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ പുറമേനിന്നുള്ള ശല്യങ്ങള്‍ ഒന്നും ഇല്ലാതെ ഫോണ്‍ ഫ്ലൈറ്റ് മോഡില്‍ ആക്കി വയ്ക്കാം. ഫ്ലൈറ്റ് മോഡിൽ ഇടുമ്പോൾ ഫോണിൻ്റെ നെറ്റ്‌വര്‍ക്ക്‌ സേവനങ്ങൾ ലഭ്യമാകില്ലെങ്കിലും അതിലെ ഓഫ്‌ലൈന്‍ ആപ്പുകള്‍ ഉപയോഗിക്കാനും, സംഗീതം കേള്‍ക്കാനും, ഡൗണ്‍ലോഡ് ചെയ്തവച്ചിരിക്കുന്ന വീഡിയോ കാണാണും ഒക്കെ നമുക്ക് സാധിക്കും. അതിന് പുറമേ മറ്റ് പല ഗുണങ്ങള്‍ കൂടിയുണ്ട്.

ബാറ്ററി സേവ് ചെയ്യാം - ഫോണില്‍ കൂടുതല്‍ നേരം ചാര്‍ജില്‍നില്‍ക്കാന്‍ ഈ മോഡ് സഹായിക്കും. ഫോണില്‍ ബാറ്ററി കുറവാണെങ്കില്‍ ഫ്ലൈറ്റ് മോഡില്‍ ഇട്ട് വച്ചോളൂ.

വേഗത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം - ഫോണ്‍ ഓഫ്‌ ലൈനായിരിക്കുമ്പോള്‍ അതിലെ ബാറ്ററി വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

നെറ്റ് വര്‍ക്ക് കണക്ഷന്‍ ലഭിക്കും - എവിടെയെങ്കിലും നില്‍ക്കുമ്പോള്‍ ഫോണില്‍ നെറ്റ്‌വര്‍ക്ക്‌ ലഭിക്കുന്നില്ലെങ്കില്‍ എയര്‍പ്ലെയിന്‍ മോഡ് ഓഫാക്കിയ ശേഷം ഓണാക്കിയാല്‍ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വീണ്ടും ലഭിക്കാന്‍ സഹായിക്കുന്നു.

Content Highlights :Airplane mode on a mobile phone has many advantages

dot image
To advertise here,contact us
dot image