
ശ്രീലങ്കയെ 89 റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട് വനിതാ ഏകദിന ലോകകപ്പിൽ അപരാജിതരായി മുന്നോട്ട്. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാമതെത്താനും ഇംഗ്ലണ്ടിന് സാധിച്ചു. ഒരു ജയം പോലുമില്ലാത്ത ശ്രീലങ്ക പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.
ഇംഗ്ലണ്ട് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നേടിയ 253 റൺസ് പിന്തുടർന്ന ശ്രീലങ്ക 45.4 ഓവറിൽ ഓൾ ഔട്ടായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി നാറ്റ് സ്‌കൈവര്‍-ബ്രണ്ട് സെഞ്ച്വറി നേടി. സോഫി എക്ലെസ്റ്റൻ നാല് വിക്കറ്റും നേടി.
Content Highlights: England beat Sri Lanka by 89 runs; third win in Women's World Cup