ആസാദി കാ അമൃത് മഹോത്സവം; ബാനറുകളിലെ യോഗി ആദിത്യനാഥിന്റെ മുഖം വികൃതമാക്കി, സംഭവസ്ഥലത്ത് പൊലീസ്
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വെച്ച പോസ്റ്ററുകളിലെ ചിത്രങ്ങളാണ് വികൃതമാക്കിയത്.
13 Aug 2022 11:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വെച്ച പോസ്റ്ററുകളിലും ബാനറുകളിലുമുണ്ടായിരുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രങ്ങൾ വികൃതമാക്കി സാമൂഹ്യ വിരുദ്ധർ. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വെച്ച പോസ്റ്ററുകളിലെ ചിത്രങ്ങളാണ് വികൃതമാക്കിയത്. എംഎൽഎ മനീഷ് അസിജയുടെ നേൃത്വത്തിൽ ബിജെപി പ്രവർത്തകർ സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിക്കപ്പെട്ടത്.
ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് ഫിറോസാബാദിൽ ഉയർന്നത്. പൊലീസ് സംഭവസ്ഥലത്ത് എത്തിയതിന് ശേഷമാണ് സ്ഥിതി നിയന്ത്രണ വിധേയമാകുന്നത്. ആരോ ആസൂത്രണം ചെയ്ത് നടത്തിയ നീക്കമാണിതെന്നും യുപിയിലെ സമാധാനം തകർക്കാനാണ് സാമൂഹിക വിരുദ്ധർ ശ്രമിക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ഇത്തരം ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ വെറുതെ വിടില്ലെന്നും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് രവി രഞ്ജൻ പറഞ്ഞു. ഫിറോസാബാദിലെ സിസിടിലി ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണെന്നും ഉടനടി പ്രതികളെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധി പാർക്കിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളും നശിപ്പിച്ച സംഭവത്തിൽ രണ്ട് പ്രതികളെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story highlights: Azadi Ka Amrit Mahotsav; Yogi Adityanath's face on the banners was defaced, police at the scene
- TAGS:
- Yogi adityanath
- up
- deface