Top

പഠിച്ചത് എംബിബിഎസ് ; സഹയാത്രികന്റെ ജീവൻ രക്ഷിച്ച് താരമായി തെലങ്കാന ​ഗവർണർ

സഹയാത്രികനായ കൃപാനന്ദ് ത്രിപാഠി ഉജെലയാണ് ​ഗവർണർ ചികിത്സിച്ചത്.

24 July 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പഠിച്ചത് എംബിബിഎസ് ; സഹയാത്രികന്റെ ജീവൻ രക്ഷിച്ച് താരമായി തെലങ്കാന ​ഗവർണർ
X

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച്ച ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്ര ചെയ്യുമ്പോൾ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. തൊഴിൽപരമായി ഡോക്ടറായ ​ഗവർണർ യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരനെ പരിചരിക്കുകയായിരുന്നു.

സഹയാത്രികനായ കൃപാനന്ദ് ത്രിപാഠി ഉജെലയാണ് ​ഗവർണർ ചികിത്സിച്ചത്. ഉജെല റോഡ് സേഫ്റ്റി വിഭാ​ഗം എഡിജിപിയാണ്. വിമാനത്തിലെ മറ്റൊരു യാത്രികനായ രവി ചന്ദർ നായിക് മുദവത്താണ് ​ഗവർണർ യാത്രക്കാരനെ പരിചരിക്കുന്ന വീഡിയോ പുറത്തുവിട്ടത്. യാത്രക്കാരിൽ ആരെങ്കിലും ഡോക്ടറാണോ എന്ന് ചോദിച്ചപ്പോഴാണ് ​ഗവർണർ ഓടിച്ചെന്ന് പ്രാഥമിക ശ്രൂശൂഷ നൽകിയത്. ​ഗവർണർ സമയോചിതമായി ഇടപ്പെട്ടത് കൊണ്ടാണ് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് മറ്റ് യാത്രക്കാർ പറഞ്ഞു.

'ഗവർണർ എന്റെ ജീവൻ രക്ഷിച്ചു. അമ്മയെപ്പോലെയാണ് അവർ എന്നെ പരിചരിച്ചത്. ചിലപ്പോൾ ആശുപത്രിയിലെത്തി ചികിത്സിക്കുമ്പോഴേക്കും എന്റെ ജീവൻ പോകുമായിരുന്നു. ​ഗവർണറോട് നന്ദിയുണ്ട്. ​ഗവർണർ എന്റെ പൾസ് ചെക്ക് ചെയ്തപ്പോൾ അത് വെറും 39 ആയിരുന്നു. അവർ എന്നോട് മുന്നോട്ട് കുനിഞ്ഞിരിക്കാൻ ഉപദേശിക്കുകയും വിശ്രമിക്കാൻ സഹായിക്കുകയും ചെയ്തു', എന്ന് കൃപാനന്ദ് ത്രിപാഠി ഉജെല മാധ്യമങ്ങളോട് പറഞ്ഞു.

വിമാനത്തിൽ നിന്ന് നിന്നിറങ്ങിയ എഡിജിപി ഉജെലയെ വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ഉജെലക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

Story highlights : Studied MBBS; Telangana Governor became a star after saving the life of her fellow passenger

Next Story