Top

അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമായി നിരവധിപ്പേരാണ് രോഹിതിനെ പിന്തുടരുന്നത്

22 Nov 2022 1:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണംവിട്ടു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
X

ലഖ്നൗ: കാർ അപകടത്തിൽപെട്ട് ബുലന്ദ്ഷെഹര്‍ സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. റൗഡി ഭാട്ടി എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ട രോഹിത് ഭാട്ടി (25) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ​ഗ്രേറ്റർ നോയിഡയിലാണ് അപകടം. അമിത വേ​ഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു.

രോഹിത് ഭാട്ടിക്കൊപ്പമുണ്ടായിരുന്ന മനോജ്, അതീഷ് എന്നിവരെ ഗുരുതര പരുക്കുകളോടെ ഡൽഹി, ​ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുഹാദ്പൂർ അണ്ടർ പാസിന് സമീപത്ത് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിടുകയായിരുന്നു. ​കാർ ഓടിച്ചത് രോഹിത് ആണെന്ന് പൊലീസ് പറഞ്ഞു.

ഗ്രേറ്റർ നോയിഡയിലെ ഛി സെക്ടറിൽ താമസിച്ചുവരികയായിരുന്നു രോഹിത് ഭാട്ടി. ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമായി നിരവധിപ്പേരാണ് രോഹിതിനെ പിന്തുടരുന്നത്.

STORY HIGHLIGHTS: social media influencer died in a car accident in greater noida

Next Story