Top

'റോഡായാൽ കത്രീന കൈഫിന്റെ കവിളുകൾ പോലെയായിരിക്കണം'; വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി

24 Nov 2021 11:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോഡായാൽ കത്രീന കൈഫിന്റെ കവിളുകൾ പോലെയായിരിക്കണം; വിവാദ പരാമർശവുമായി രാജസ്ഥാൻ മന്ത്രി
X

രാജസ്ഥാൻ സർക്കാരിൽ മന്ത്രി സ്ഥാനം ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ വിവാദ പരാമർശവുമായി രാജേന്ദ്ര ​ഗുഡ്ഡ. മന്ത്രിയായ ശേഷം ആദ്യമായി തന്റെ മണ്ഡലത്തിലെത്തിയ രാജേന്ദ്ര ​ഗുഡ്ഡ ഇവിടെ നടന്ന പൊതുപരിപാടിയിൽ നടത്തിയ ചടങ്ങിൽ ന‌ടത്തിയ പരാമർശമാണ് വിവാദമായത്. തന്റെ മണ്ഡലത്തിലെ റോഡുകളെല്ലാം ബോളിവുഡ് ന‌ടി കത്രീന കൈഫിന്റെ കവിളുകൾ പോലെയുള്ളതായിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്.

പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമർശമാണെന്ന് നിരവധി പേർ വിമർശിക്കുന്നുണ്ട്. പരിപാടിക്കിടെ റോഡ് വികസനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറപടി നൽകുകയായിരുന്നു രാജേന്ദ്ര ​ഗുഡ്ഡ. റോഡ് പുനർനിർമാണം ഉറപ്പു നൽകിയ ഇദ്ദേഹം തന്റെ മണ്ഡലത്തിലെ റോഡുകൾ കത്രീന കൈഫിന്റേതു പോലെയായിരിക്കണമെന്ന് പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് ചീഫ് എജിനീയറോട് പറഞ്ഞു. ആദ്യം കെയ്റ്റ് കൈഫ് എന്നാണ് അക്ഷരപ്പിശകോടെ മന്ത്രി പറഞ്ഞത്. കാണികളുടെ സ​ഹായത്തോ‌‌ടെ കത്രീന കൈഫ് എന്ന് തിരുത്തിപറയുകയും ചെയ്തു. ആർപ്പു വിളികളോടെയാണ് കാണികൾ പ്രസ്താവനയെ സ്വീകരിച്ചത്.

ഞായറാഴ്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ട് 11കാബിനറ്റ് അം​ഗങ്ങളെയും നാല് സംസ്ഥാന മന്ത്രിമാരെയും ഉൾപ്പെടുത്തി തന്റെ കൗൺസിൽ വിപുലീകരിച്ചിരുന്നു. ഇതിൽ രാജേന്ദ്ര ​ഗുഡ്ഡയെ പഞ്ചായത്തീ രാജ് സഹമന്ത്രിയായാണ് നിയമിച്ചത്.



Next Story

Popular Stories