മമ്മൂട്ടിയുടെ ആ സിനിമയിലെ കോസ്റ്റ്യൂമൊന്നും ബ്രാന്റഡല്ല, ബാംഗ്ലൂരിലെ സ്ട്രീറ്റിൽ നിന്ന് വാങ്ങിയത്; അനൂപ് മേനോൻ

'നമ്മള്‍ വിചാരിക്കും ബര്‍ഗണ്ടി കളേഴ്‌സും മസ്റ്റഡ് യെല്ലോസുമൊക്കെ കാണുമ്പോള്‍ അതൊക്കെ അന്നത്തെ ഏതോ ബ്രാന്‍ഡഡ് ഡ്രസ് ആണെന്ന്. ഒന്നുമല്ല'

dot image

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ജയരാജ്. മമ്മൂട്ടിയെ നായകനാക്കി 1992 ൽ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കർ. ഈ സിനിമയിലെ മമ്മൂട്ടിയുടെ കോസ്റ്റ്യൂമുകൾ കാണുമ്പോൾ ബ്രാന്റഡായി തോന്നുമെന്നും എന്നാൽ അതെല്ലാം ബാംഗ്ലൂരിലെ സ്ട്രീറ്റില്‍ നിന്ന് വാങ്ങിയതാണെന്നും പറയുകയാണ് അനൂപ് മേനോൻ. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ജയരാജ് എന്ന സംവിധായകനെ അർഹിക്കുന്ന രീതിയിൽ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജോണി വാക്കറൊക്കെ ഇന്നും ആളുകളുടെ മനസില്‍ നില്‍ക്കുന്ന സിനിമയാണ്. എനിക്ക് ഓര്‍മയുണ്ട് ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ഒക്കെ. അതെല്ലാം ബാംഗ്ലൂരിലെ സ്ട്രീറ്റുകളില്‍ നിന്ന് വാങ്ങിയതാണ്. നമ്മള്‍ വിചാരിക്കും ബര്‍ഗണ്ടി കളേഴ്‌സും മസ്റ്റഡ് യെല്ലോസുമൊക്കെ കാണുമ്പോള്‍ അതൊക്കെ അന്നത്തെ ഏതോ ബ്രാന്‍ഡഡ് ഡ്രസ് ആണെന്ന്. ഒന്നുമല്ല, ബാംഗ്ലൂരിലെ ബിഷപ്പ് കോട്ടണ്‍ റോഡിലെ സൈഡ് വാക്കില്‍ നിന്ന് വാങ്ങിച്ചതാണ് അതൊക്ക.

ആ സിനിമ തന്നെ ഒരു ക്ലിന്റ് ഈസ്റ്റ്‌വുഡ് ടൈപ്പ് സാധനമാണ്. ഒരു വൈല്‍ഡ് വെസ്‌റ്റേണ്‍ എന്ന് പറയാം. അതിനെ നമുക്ക് ഇവിടെ എങ്ങനെ അഡാപ്റ്റ് ചെയ്യാന്‍ പറ്റുമെന്നതാണ് കാര്യം. നമ്മുടെ ഒരു ടെറെയ്‌നില്‍

ആ സിനിമ മുഴുവനായി ആ രീതിയില്‍ പറയാന്‍ കഴിയില്ല. അതുകൊണ്ട് അതിനെ മറ്റൊരു രസകരമായ കൊമേഴ്‌സ്യല്‍ പ്രൊപ്പോസിഷനിലേക്ക് കൊണ്ടുവരുന്നു. 45 വയസുള്ള ആള്‍ കോളേജില്‍ പഠിക്കാന്‍ വരുന്നു എന്ന രീതിയിലാക്കുന്നു. അതൊക്കെ ഒരു സ്‌ക്രിപ്റ്റില്‍ നിന്ന് നമ്മള്‍ പഠിക്കേണ്ട കാര്യമാണ്. എങ്ങനെ ഒരു സ്‌ക്രിപ്റ്റ് എന്റിച്ച് ചെയ്യും എന്നൊക്കെ പഠിക്കേണ്ട കാര്യമാണ്. അതുപോലെ ജയരാജിന്റെ വിഷനറി. ബ്രില്യന്റ് ഡയറക്ടര്‍ തന്നെയാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വര്‍ക്കം ചെയ്തിട്ടുള്ള ഒരുപാട് പേര്‍ അത് പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ഇതുവരെ കിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നുണ്ട്. അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ അതൊന്നും അല്ല. നമ്മള്‍ കണ്ടിരിക്കുന്നതില്‍ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അദ്ദേഹം. ലൗഡ് സ്പീക്കര്‍ എന്ന സിനിമയില്‍ മാത്രമേ അദ്ദേഹത്തിനൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളു. ബ്രില്യന്റ് ഡയറക്ടറാണ്,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlights: Anoop Menon talks about Mammootty's costume in the Johnnie Walker movie

dot image
To advertise here,contact us
dot image