Top

'വീര്‍' സവര്‍ക്കര്‍ ബ്രിട്ടുഷുകാരെ സഹായിച്ചു, ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരെ വഞ്ചിച്ചു, പേടിച്ച് അപേക്ഷയും നല്‍കി, ഒപ്പുമിട്ടു; രാഹുല്‍ ഗാന്ധി

വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന് പറഞ്ഞ രാഹുല്‍ ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാരത് ജോഡോ യാത്രയെ തടയണമെന്നും വെല്ലുവിളിച്ചു.

17 Nov 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വീര്‍ സവര്‍ക്കര്‍ ബ്രിട്ടുഷുകാരെ സഹായിച്ചു, ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരെ വഞ്ചിച്ചു, പേടിച്ച് അപേക്ഷയും നല്‍കി, ഒപ്പുമിട്ടു; രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഭാവി പ്രവചിക്കാന്‍ താനൊരു ജോത്സ്യനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയെന്ത് സ്വാധീനമുണ്ടാക്കുമെന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യാത്രയുടെ 71ാം ദിവസം മഹാരാഷ്ട്രയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിനായക് ദാമോദര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചെന്ന് പറഞ്ഞ രാഹുല്‍ ധൈര്യമുണ്ടെങ്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാരത് ജോഡോ യാത്രയെ തടയണമെന്നും വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലെ യാത്ര പര്യടനം അവസാനിക്കാന്‍ പോവുകയാണ്.

ബ്രിട്ടീഷുകാര്‍ക്ക് വീര്‍സവര്‍ക്കര്‍ ഒരു കത്തെഴുതി, 'സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാന്‍ അനുവദിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്', എന്നെഴുതി ഒപ്പും ഇട്ടു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തില്‍ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍ എന്നിവരെ വഞ്ചിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്ന രാഹുലിന്റെ അഭിപ്രായം തങ്ങള്‍ക്കില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് രാഹുലിന്റെ വാക്കുകള്‍. രാഹുല്‍ ഗാന്ധി നിര്‍ലജ്ജമായി സവര്‍ക്കറെ കുറിച്ച് നുണ പറയുകയാണെന്ന് മഹാരാഷ്ട് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് യാത്ര തടയാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ രാഹുല്‍ വെല്ലുവിളിച്ചത്.

ബിജെപി രാജ്യത്ത് വിദ്വേഷവും ഭയവും അക്രമവും പടര്‍ത്തുകയാണ്. പ്രതിപക്ഷത്തിന് ബിജെപിയെ നേരിടാവുന്നില്ല എന്ന വാദം ഊതിപ്പെരുപ്പിച്ചതാണ്. പ്രതിപക്ഷത്തിന് സ്ഥാപനങ്ങളുടെയോ നിയമസ്ഥാപനങ്ങളുടെയോ മാധ്യമങ്ങളുടെയോ മേലെ നിയന്ത്രണമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights: Rahul Gandhi reiterating that Vinayak Damodar Savarkar helped british

Next Story