Top

'ഞങ്ങള്‍ 600 പേര്‍ക്ക് ദയാവധം വേണം'; ഗാന്ധിയുടെ ജന്മനാട്ടിലെ മുസ്ലീം മത്സ്യത്തൊഴിലാളി സൊസൈറ്റി ഗുജറാത്ത് ഹൈക്കോടതിയില്‍

2016 മുതൽ ഗോസബര തുറമുഖത്ത് ബോട്ടുകൾ കെട്ടുന്നത് നിരോധിച്ചിരിക്കുകയാണ്.

8 May 2022 6:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞങ്ങള്‍ 600 പേര്‍ക്ക് ദയാവധം വേണം; ഗാന്ധിയുടെ ജന്മനാട്ടിലെ മുസ്ലീം മത്സ്യത്തൊഴിലാളി സൊസൈറ്റി ഗുജറാത്ത് ഹൈക്കോടതിയില്‍
X

അഹമ്മദാബാദ്: അറുന്നൂറോളം പേര്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി. മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറിലെ മത്സ്യത്തൊളിലാളികളാണ് അസാധാരണ അഭ്യാര്‍ത്ഥനയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

പോർബന്ദറിലെ ​ഗോസബാരയിലെ അല്ലാർഖ ഇസ്മായിൽ ഭായ് തിമ്മർ ആണ് കോടതിയെ സമീപിച്ചത്. മത്സ്യത്തൊഴിലാളികൾക്കിടയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ദയാവധം ആവശ്യപ്പെടുന്നതിന് കാരണമായത്. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ സൗകര്യങ്ങൾ നൽകുന്നില്ലെന്ന് ഗോസബാര മുസ്ലിം മത്സ്യത്തൊഴിലാളി സൊസൈറ്റി ആരോപിച്ചു.

'ഹർജിക്കാർ രാഷ്ട്രീയ പീഡനം അനുഭവിക്കുകയാണ്. അവർ തങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. പ്രാദേശിക തലം മുതൽ ഗവർണർക്ക് വരെ നിരവധി നിവേദനങ്ങൾ നൽകാനിരിക്കുകയാണ് അവർ. അതിനിടയിലാണ് ഇങ്ങനെയൊരു ഹർജി സമർപ്പിച്ചത്. 2016 മുതൽ ഗോസബര തുറമുഖത്ത് ബോട്ടുകൾ കെട്ടുന്നത് നിരോധിച്ചിരിക്കുകയാണ്. ലൈസൻസുണ്ടായിട്ടും തിമ്മറിനും അദ്ദേഹത്തിന്റെ സമൂഹത്തിനും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നും' ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ധർമേഷ് ഗുർജാർ പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തിൽ അധികാരികൾ തങ്ങളുടെ കുടുംബങ്ങളെ പീഡിപ്പിക്കുകയാണ്. ഹിന്ദു മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും പതിവായി നൽകുന്നുണ്ടെന്നും തിമ്മർ ആരോപിക്കുന്നു. തങ്ങൾ രാജ്യത്തിന് വിശ്വസ്തരായവരാണ് കള്ളക്കടത്ത് പോലെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പാകിസ്താനും മറ്റുള്ളവരും സ്പോൺസർ ചെയ്യുന്ന അത്തരം പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾ പലപ്പോഴും സുരക്ഷാ ഏജൻസികൾക്ക് വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ഹർജിയിൽ അല്ലാർഖ ഇസ്മായിൽ ഭായ് തിമ്മർ ചൂണ്ടിക്കാട്ടി.

STORY HIGHLIGHTS: in Gujarat a fisherman approached High Court seeking permission to mass euthanasia

Next Story