Top

ഉത്രാടപാച്ചിലിന് റെഡ് അലര്‍ട്ട്; നാളെ 12 ജില്ലയില്‍ തീവ്രമഴ ജാഗ്രത

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

6 Sep 2022 3:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്രാടപാച്ചിലിന് റെഡ് അലര്‍ട്ട്; നാളെ 12 ജില്ലയില്‍ തീവ്രമഴ ജാഗ്രത
X

തിരുവനന്തപുരം: മലയാളികള്‍ ഉത്രാടപാച്ചിലിലേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

വടക്കന്‍ മേഖലകളില്‍ മഴ കനത്തേക്കും. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ മഴ സാഹചര്യം രൂക്ഷമാക്കുന്നത്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണെങ്കിലും വരും ദിവസങ്ങളില്‍ ഇവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ അടക്കം അതീവജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും കേന്ദ്ര കാലവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

STORY HIGHLIGHTS: Heavy rains in the state tomorrow, severe rain warning in 12 districts

Next Story