Top

എംഐഎമ്മിനെ പിറന്ന നാട്ടില്‍ ശക്തമായി നേരിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; 'ഒരു സംശയവുമില്ല അവര്‍ സംഘപരിവാറിന്റെ ബി ടീം'

31 March 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംഐഎമ്മിനെ പിറന്ന നാട്ടില്‍ ശക്തമായി നേരിടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ഒരു സംശയവുമില്ല അവര്‍ സംഘപരിവാറിന്റെ ബി ടീം
X

ഹൈദരബാദ്: സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസ് സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങളിലേര്‍പ്പെടാനും ഹൈദരാബാദില്‍ അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന എഐഎംഐഎമ്മിനെ ശക്തമായി നേരിടാനും തീരുമാനിച്ച് തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം. ഗാന്ധി ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ചാര്‍മിനാര്‍ മുതല്‍ ഗാന്ധി ഭവന്‍ വരെ നീണ്ടുനില്‍ക്കുന്ന റാലി കോണ്‍ഗ്രസ് നടത്തും. പാര്‍ട്ടി അംഗത്വ ക്യാമ്പയിനെ ശക്തിപ്പെടുപ്പെടുത്താനുള്ള നടപടികള്‍ ടിപിസിസി ന്യൂനപക്ഷ സെല്‍ നടത്തും.

'ഒരു സംശയവുമില്ല, എഐഎംഐഎം ബിജെപിയുടെ, സംഘപരിവാറിന്റെ ബി ടീമാണെന്നതില്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലടക്കം പല തെരഞ്ഞെടുപ്പിലും അത് ബോധ്യപ്പെട്ടതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് എഐഎംഐഎംന് രാജ്യത്തെവിടെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്വാതന്ത്യമുണ്ട്. എന്നാല്‍ എഐഎംഐഎം നേതൃത്വം ബിജെപിക്ക് ഗുണകരമാവണമെന്ന താല്‍പര്യത്താല്‍ ചില മണ്ഡലങ്ങള്‍ തീരുമാനിച്ച് മത്സരിക്കുകയാണ്. അതിനാല്‍ അവരുടെ ശക്തികേന്ദ്രത്തില്‍ തന്നെ ശക്തമായി നേരിടാനാണ് ഞങ്ങളുടെ തീരുമാനം', എഐസിസി ന്യൂനപക്ഷ സെല്‍ ഇന്‍ചാര്‍ജ് ഫര്‍ഹാന്‍ അസ്മി പറഞ്ഞു.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തെ ജില്ലകളില്‍ പൊതുയോഗങ്ങള്‍ നടത്താനും ന്യൂനപക്ഷ സെല്‍ തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ പങ്കെടുപ്പിച്ച് എഐഎംഐഎം ശക്തികേന്ദ്രമായ ഓള്‍ഡ് സിറ്റിയിലും പൊതുയോഗം നടത്താന്‍ തീരുമാനിച്ചെന്നും ഫര്‍ഹാന്‍ അസ്മി പറഞ്ഞു.

Story Highlights: congress has decided to wage a strong fight against aimim in the old city

Next Story