സൗദിയിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു; ഇരട്ടപെൺകുട്ടികളിൽ ഒരാൾ മരിച്ചു

സന്ദർശക വിസയിൽ സൗദിയിലെത്തിയതായിരുന്നു സിദ്ദീഖിന്റെ കുടുംബം

dot image

റിയാദ്: വാഹനാപകടത്തിൽ മലയാളി പെൺകുട്ടിക്ക് ദാരുണാന്ത്യം. തൃശൂർ തളിക്കുളം സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ മകൾ ഫർഹാന ഷെറിൻ (18) ആണ് മരിച്ചത്. സൗദിയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിന് സമീപം ഹുറൈറയിൽ ദമ്മാം-റിയാദ് ഹൈവേയിലാണ് അപകടമുണ്ടായത്. സന്ദർശക വിസയിൽ സൗദിയിലെത്തിയതായിരുന്നു സിദ്ദീഖിന്റെ കുടുംബം.

വിസ പുതുക്കുന്നതിനായി ബഹ്‌റൈനിലെ അതിർത്തിയിലേക്കു പോയി റിയാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സിദ്ദീഖ് ഹസൈനാറിൻ്റെ ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ച ഫർഹാന. സിദ്ദീഖ്, ഭാര്യ, മറ്റു രണ്ട് കുട്ടികൾ എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Content Highlights: Malayali Dies in Dammam accident

dot image
To advertise here,contact us
dot image