'ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്‌ക്കേണ്ടതില്ല';സുപ്രീംകോടതി

ഇവ സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദ്ദേശം
'ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്‌ക്കേണ്ടതില്ല';സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനല്‍ കേസ് പ്രതികൾ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെക്കണമെന്ന് ജാമ്യവ്യവസ്ഥയിൽ നിർദ്ദേശിക്കാൻ പാടില്ലെന്ന് സുപ്രീംകോടതി. ഇവ സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദ്ദേശം.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ്‌ല, ഉജ്ജൽ ബുയൻ അടങ്ങിയ ബെഞ്ചാണ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഗൂഗിള്‍ ലൊക്കേഷന്‍ തേടുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പറഞ്ഞ കോടതി, ഗൂഗിള്‍ ലൊക്കേഷന്‍ നല്‍കണമെന്ന് ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും പ്രതികള്‍ പോകുന്നിടമെല്ലാം അന്വേഷണ ഏജന്‍സിയെ അറിയിക്കേണ്ടതില്ലെന്നും പറഞ്ഞു.

വിദേശ പൗരന്റെ ജാമ്യ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. 2022-ൽ, പ്രതിയോടും കൂട്ടുപ്രതിയോടും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഗൂഗിൾ മാപ്പ് ലൊക്കേഷൻ പങ്കുവെക്കാൻ ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരുന്നു, കൂടാതെ, പ്രതികൾ ഇന്ത്യ വിടില്ലെന്നും ആവശ്യമുള്ളപ്പോൾ വിചാരണക്കോടതിയിൽ ഹാജരാകുമെന്നും കാണിച്ച് നൈജീരിയൻ ഹൈക്കമ്മീഷനിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങാനും നിർദ്ദേശിച്ചിരുന്നു.

ജാമ്യത്തിലിറങ്ങുന്ന വ്യക്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ലൊക്കേഷൻ പങ്കുവെക്കണോ എന്നും ഹൈക്കമ്മീഷനിലെ ഉത്തരവ് വ്യവസ്ഥയാക്കി വിദേശ പൗരർക്ക് ജാമ്യം നൽകാനാകുമോ എന്നുമാണ് കോടതി പരിശോധിച്ചത്. ഇതിൽ ഗൂഗിൾ ലൊക്കേഷൻ സംബന്ധിച്ച കാര്യത്തിലായിരുന്നു കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com