കർണാടകയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച് 13 പേർ മരിച്ചു

ശിവമോഗ സ്വദേശികളായ ഇവർ തീർത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
കർണാടകയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച്
13 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ പൂനെ-ബാംഗ്ലൂർ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ മിനി ബസ് ഇടിച്ച് പതിമൂന്ന് പേർ മരിച്ചു. പരിക്കുകളോടെ നാല് പേരെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. പതിനൊന്ന് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിന് സമീപം പുലർച്ചെ നാല് മണിയോടെയാണ് അപകടം. പതിനേഴ് പേരാണ് മിനി ബസിൽ ഉണ്ടായിരുന്നത്.

ശിവമോഗ സ്വദേശികളായ ഇവർ തീർത്ഥാടനത്തിനായി ബെലഗാവി ജില്ലയിലേക്ക് പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്നു ദിവസത്തെ തീർഥാടനത്തിന് ശേഷം വ്യാഴാഴ്ച രാത്രിയാണ് ഇവർ ശിവമോഗയിലേക്ക് തിരികെ മടങ്ങിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. അപകട കാരണത്തിൽ പൂർണ്ണ വ്യക്തത വന്നിട്ടില്ലെങ്കിലും മിനി ബസിൻ്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിനി ബസ് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കർണാടകയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച്
13 പേർ മരിച്ചു
ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com