വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി

വിജയ്‌യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്

വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവി, പാർട്ടിക്ക് 80 സീറ്റുകൾ; ടിവികെയ്ക്ക് വൻ ഓഫറുമായി തമിഴ്നാട് ബിജെപി
dot image

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് മുന്നിൽ ഓഫറുമായി തമിഴ്നാട് ബിജെപി. തങ്ങളുമായി സഖ്യത്തിലേർപ്പെടുകയാണെങ്കിൽ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദവിയും മത്സരിക്കാൻ 80 സീറ്റുകളുമാണ് വാഗ്ദാനം. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അവസാനഘട്ടത്തിലെത്തി എന്നാണ് വിവരം.

വിജയ്ക്ക് മുഖ്യമന്ത്രി പദം വേണം എന്ന ആവശ്യമാണ് ടിവികെ മുന്നോട്ടുവെച്ചിട്ടുളളത്. വിജയ്‌യെ എതെങ്കിലും വിധേനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി. വിജയ്‌യുടെ ആരാധക വോട്ടുകളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. വിജയ് പിടിക്കുന്ന ഓരോ വോട്ടും സഖ്യത്തിന്റെ ഭാവിയെ നിർണയിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. രണ്ട് ശതമാനം വോട്ട് വർദ്ധനവ് പോലും വലിയ മാറ്റമുണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്. അതിനാൽ ഏത് വിധേനയും സഖ്യം സാധ്യമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം തമിഴക വെട്രി കഴകം തള്ളിയിരുന്നു. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ബിജെപിയുമായി കൈകൊടുക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ബിജെപി സഖ്യം ആവശ്യമെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

Content Highlights: The Tamil Nadu BJP has reportedly offered actor Vijay’s political party, Tamizh Vetri Kazhagam, a significant alliance deal ahead of the state elections. The offer includes the deputy chief minister post for Vijay and the opportunity to contest 80 Assembly seats if the party joins the BJP-led coalition

dot image
To advertise here,contact us
dot image