ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ അറസ്റ്റില്‍

പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്.
ലൈംഗികാതിക്രമ കേസ്; എച്ച് ഡി രേവണ്ണ അറസ്റ്റില്‍

ന്യൂഡല്‍ഹി: ലെെംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ കര്‍ണ്ണാടകയിലെ ജെഡിഎസ് എംഎല്‍എ എച്ച് ഡി രേവണ്ണ അറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘമാണ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. കേസില്‍ ബംഗ്‌ളൂരു കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് നടപടി.

പിതാവ് എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് രേവണ്ണ കസ്റ്റഡിയിലാവുന്നത്. മകന്‍ പ്രജ്വല്‍ രേവണ്ണ ഒളിവിലാണ്. പ്രജ്വലിനെതിരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ ബ്ലൂ കോര്‍ണര്‍ നേട്ടീസ് പുറപ്പെടുവിക്കാനാണ് സിബിഐ നീക്കം. കേസിനെ തുടര്‍ന്ന് രാജ്യം വിട്ട അദ്ദേഹം ജര്‍മനിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ബ്ലു കോര്‍ണര്‍ നോട്ടീസു് പുറപ്പെടുവിക്കാന്‍ സിബിഐ ഒരുങ്ങുന്നത്. ഒരു ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ വിവരങ്ങള്‍ രാജ്യാന്തര തലത്തില്‍ ശേഖരിക്കുന്നതിനാണ് സിബിഐ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഏപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രജ്ജ്വലും പിതാവ് എച്ച് ഡി രേവണ്ണയും പ്രതികളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com