എന്‍സിപി നേതാവ് യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസിലേക്ക്

യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി നിയമസഭയില്‍ മന്ത്രി, സ്പീക്കര്‍, മൂന്ന് തവണ എംഎല്‍എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
എന്‍സിപി നേതാവ് യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് യോഗാനന്ദ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബരിയ ശാസ്ത്രിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യോഗാനന്ദ് ശാസ്ത്രി ഡല്‍ഹി നിയമസഭയില്‍ മന്ത്രി, സ്പീക്കര്‍, മൂന്ന് തവണ എംഎല്‍എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ അംഗമായിരുന്ന യോഗാനന്ദ് 2021 ല്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്രയുമായുണ്ടായ അഭിപ്രായ വ്യത്യാസമായിരുന്നു പാര്‍ട്ടി വിട്ടതിന് പിന്നില്‍.

ഒന്നാം ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ വികസനം, ഭക്ഷ്യം, സിവില്‍ സപ്ലൈസ് മന്ത്രിയും രണ്ടാം ഷീലാ ദീക്ഷിത് മന്ത്രിസഭയില്‍ ആരോഗ്യ സാമൂഹ്യക്ഷേമ മന്ത്രിയുമായിരുന്നു. രണ്ട് തവണ മാളവ്യ നഗര്‍ അസംബ്ലി മണ്ഡലത്തെയും ഒരു തവണ മെഹ്റോലി നിയമസഭാ മണ്ഡലത്തെയും പ്രതിനിധീകരിച്ചാണ് സഭയിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com