ബെംഗളുരു കഫെ സ്ഫോടനം: ബാഗ് ഉപേക്ഷിച്ചത് 28 നും 30 നും ഇടയിൽ പ്രായമുള്ളയാൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാ​ഗ് കഫെയിൽ കൊണ്ടുവച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ബെംഗളുരു കഫെ സ്ഫോടനം: ബാഗ് ഉപേക്ഷിച്ചത് 28 നും 30 നും ഇടയിൽ പ്രായമുള്ളയാൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളുരു: ബെംഗളുരുവിൽ സ്ഫോടനമുണ്ടായ രാമേശ്വരം കഫെയിൽ ബാഗ് കൊണ്ടുവച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി. 28 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ബാ​ഗ് കഫെയിൽ കൊണ്ടുവച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ കഫെയിൽ നിന്ന് ഭക്ഷണം ഓർഡ‍ർ ചെയ്തിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാതെ ബാ​ഗ് കഫെയിൽ വച്ച് സ്ഥലം വിടുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചതായി കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി. ഇതിനിടെ കേസിൽ കർണാടക പൊലീസ് യുഎപിഎ ചുമത്തി. ഉപേക്ഷിച്ച ബാ​ഗ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിൻ്റുകളിൽ ഒന്നാണ് രാമേശ്വരം കഫേ.

സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. കേസിൽ എട്ട് സംഘങ്ങളായി തിരി‍ഞ്ഞാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോ​ഗമിക്കുന്നത്. പൊലീസ് കഫെയുടെ സമീപത്തെ കടകളിൽ നിന്നുള്ള ദൃശശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ച് വരികയാണ്.

ബെംഗളുരു കഫെ സ്ഫോടനം: ബാഗ് ഉപേക്ഷിച്ചത് 28 നും 30 നും ഇടയിൽ പ്രായമുള്ളയാൾ, കൂടുതൽ വിവരങ്ങൾ പുറത്ത്
അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണം; ആദിവാസി യുവതിക്ക് പരിക്കേറ്റു

Related Stories

No stories found.
logo
Reporter Live
www.reporterlive.com