ഗായിക മല്ലിക രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ് നിഗമനം

വീട്ടുകാർ ഉറങ്ങിയസമയത്താണ് സംഭവം നടന്നത് അതിനാൽ എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലായിരുന്നുവെന്ന് മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു

dot image

ഉത്തർ പ്രദേശ്: ഹിന്ദി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗായിക മല്ലിക രജ്പുത്തിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ചയാണ് കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ സീതാകുണ്ഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാർ ഉറങ്ങിയസമയത്താണ് സംഭവം നടന്നത് അതിനാൽ എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് മല്ലികയുടെ അമ്മ സുമിത്ര സിംഗ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

ബില്ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; ഗുജറാത്ത് സര്ക്കാര് സുപ്രീം കോടതിയില്

എഴുത്തുകാരി, ഗായിക, അഭിനേത്രി എന്നീ നിലയിൽ മല്ലിക രാജ്പുത് പ്രേക്ഷക പ്രിയങ്കരിയാണ്. ഷാൻ, ജാവേദ് അലി, അനിൽ കപൂർ, കങ്കണ റണാവത്ത് എന്നിവരോടൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. നോഹരമായ ഗസലുകളും ഷാരികളും എഴുതുന്നതിൽ മല്ലിക രാജ്പുത് പ്രശസ്തയായിരുന്നു.

dot image
To advertise here,contact us
dot image