രാമക്ഷേത്രം സന്ദർശിക്കാൻ കെജ്രിവാളും കുടുംബവും അയോധ്യയിലേക്ക്; ഒപ്പം ഭഗവന്ത് മാനും

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മുമ്പ് കെജ്രിവാൾ പറഞ്ഞിരുന്നു

dot image

ന്യൂ ഡൽഹി: രാമക്ഷേത്രം സന്ദർശിക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും നാളെ അയോധ്യയിലെത്തും. ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പമാണ് കെജ്രിവാൾ രാമക്ഷേത്രം സന്ദർശിക്കുക. ഇവർക്കൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ക്ഷേത്ര ദർശനത്തിനായെത്തുമെന്നാണ് വിവരം.

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് മുമ്പ് കെജ്രിവാൾ പറഞ്ഞിരുന്നു. എന്നാൽ കുടുംബമായി ക്ഷേത്രം പീന്നീട് സന്ദർശിക്കുെമെന്നാണ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് അയോധ്യ ക്ഷേത്ര സന്ദർശനത്തിനായെത്തുന്നത്. രാഷ്ട്രീയഭേദമന്യെ നേതാക്കന്മാരും ഇവിടേക്ക് എത്തുന്നുണ്ട്.

ഇന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്എമാരും അയോധ്യ ക്ഷേത്രം സന്ദര്ശിച്ചിരുന്നു, കോണ്ഗ്രസിന്റെയും ബിഎസ്പിയുടെയും ആര്എല്ഡിയുടെയും ഓരോ എംഎല്എമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

dot image
To advertise here,contact us
dot image