'പച്ചക്കള്ളം പ്രചരിപ്പിച്ച് എതിർകക്ഷികളോട് ജനമനസുകളിൽ വൈരാഗ്യമുണ്ടാക്കുന്നതാണ് കനഗോലുവിന്റെ സിദ്ധാന്തം'

കോണ്‍ഗ്രസിന്റെ നുണകളെ കരുതിയിരിക്കണമെന്നും കെ കെ ശൈലജ

'പച്ചക്കള്ളം പ്രചരിപ്പിച്ച് എതിർകക്ഷികളോട് ജനമനസുകളിൽ വൈരാഗ്യമുണ്ടാക്കുന്നതാണ് കനഗോലുവിന്റെ സിദ്ധാന്തം'
dot image

ആലപ്പുഴ: നുണപ്രചാരണത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ചേട്ടനാകുകയാണെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. വയനാട്ടിലെ നേതൃക്യാമ്പില്‍ സുനില്‍ കനഗോലു പങ്കെടത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുവെന്നാണ് വാര്‍ത്തകള്‍. പച്ചക്കള്ളം പ്രചരിപ്പിച്ച് എതിര്‍കക്ഷികളോടും അതിന്റെ നേതാക്കളോടും ജനമനസുകളില്‍ വൈരാഗ്യമുണ്ടാക്കുന്നതാണ് കനഗോലുവിന്റെ സിദ്ധാന്തമെന്നും കെ കെ ശൈലജ പറഞ്ഞു. ആലപ്പുഴയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൈലജ.

കള്ളംപറഞ്ഞ് ജനകീയ സര്‍ക്കാരിനെയും നേതാക്കളെയും ജനമനസുകളില്‍ നിന്ന് അകറ്റാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കോണ്‍ഗ്രസിന്റെ നുണകളെ കരുതിയിരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് മാറിയാല്‍ ക്ഷേമപെന്‍ഷന്‍, ലൈഫ് മിഷന്‍ തുടങ്ങിയ സാമൂഹികക്ഷേമ പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നും കെ കെ ശൈലജ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന് പങ്കുണ്ടെങ്കില്‍ അംഗീകരിക്കില്ലെന്ന് സര്‍ക്കാരും പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ നടന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാമ്പില്‍ സുനില്‍ കനഗോലു ജയസാധ്യത റിപ്പോര്‍ട്ട് അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടതക്കമുള്ള വിശദമായ പഠന റിപ്പോര്‍ട്ടാണ് കനഗോലു അവതരിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഭരണവിരുദ്ധ വികരം യുഡിഎഫിന്റെ നേട്ടത്തിന് കാരണമായില്ലെന്ന് കനഗോലു ചൂണ്ടിക്കാട്ടിയെന്നും ഇത് മുതിര്‍ന്ന നേതാക്കളായ വി ഡി സതീശന്‍, ശശി തരൂര്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ തള്ളിയതായും വാര്‍ത്തകളുണ്ടായിരുന്നു.

Content Highlights- K K Shailaja against Sunil kanagolu and congress says they spread fake news

dot image
To advertise here,contact us
dot image