രോഹിത്തിനോട് വടാപാവ് വേണോ എന്ന് ആരാധകർ; വൈറലായി താരത്തിന്റെ റിയാക്ഷൻ

ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് മുമ്പുള്ള തയ്യാറെടുപ്പിലാണ് രോഹിത് ഇപ്പോൾ

രോഹിത്തിനോട് വടാപാവ് വേണോ എന്ന് ആരാധകർ; വൈറലായി താരത്തിന്റെ റിയാക്ഷൻ
dot image

പരിശീലനത്തിനിടെ ആരാധകരുടെ വടാപാവ് വാഗ്ദാനം നിരസിച്ച് മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ. ന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് മുമ്പുള്ള തയ്യാറെടുപ്പിലാണ് രോഹിത് ഇപ്പോൾ. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി രണ്ട് മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് രോഹിത് ഇന്ത്യൻ ക്യാമ്പിലെത്തുന്നത്.

ഞായറാഴ് ആരംഭിക്കുന്ന പരമ്പരക്ക് മുന്നോടിയായി കഠിന പരിശീലനത്തിലാണ് താരം. ഈ ട്രെയിനിങ് സെഷനിടെയാണ് രോഹിത്തിനോട് ഒഒരു ആരാധകൻ വടാപാവ് വേണോ എന്ന് മറാത്തി ഭാഷയിൽ ചോദിക്കുന്നത്.

എന്നാൽ ആരാധകർക്ക് നേരെ കൈവീശി കാണിച്ച രോഹിത് വടാപാവ് വേണ്ട എന്നും ആംഗ്യം കാണിച്ചു.

ടെസ്റ്റിൽ നിന്നും ടി-20യിൽ നിന്നും വിരമിച്ച രോഹിത് ശർമ അടുത്ത ഏകദിന ലോകകപ്പിൽ കളിക്കാനുള്ള പരിശ്രമത്തിലാണ്. അവസാനം ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നടന്ന പരമ്പരകളിൽ മികച്ച പ്രകടനമാണ് ഹിറ്റ്മാൻ പുറത്തെടുത്തത്.

dot image
To advertise here,contact us
dot image