'ജാതി സെൻസെസ് നടത്തേണ്ടത് കേന്ദ്ര സർക്കാർ'; കേരളം സുപ്രീംകോടതിയിൽ

2011ൽ ജാതി സെൻസസ് വഴി കേന്ദ്ര സർക്കാർ വിവരങ്ങൾ ശേഖരിച്ചു
'ജാതി സെൻസെസ് നടത്തേണ്ടത് കേന്ദ്ര സർക്കാർ'; കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ജാതി സെൻസെസ് നടത്തേണ്ടത് കേന്ദ്ര സർക്കാരെന്ന് കേരളം സുപ്രീംകോടതിയിൽ. സംവരണത്തിന് അർഹരായ പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സംസ്ഥാന സർക്കാരിൻ്റെ സത്യവാങ്മൂലം. സംസ്ഥാന സർക്കാർ കോടതിയലക്ഷ്യം നടത്തിയിട്ടില്ല എന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

2011ൽ ജാതി സെൻസസ് വഴി കേന്ദ്ര സർക്കാർ വിവരങ്ങൾ ശേഖരിച്ചു. കേന്ദ്ര നഗര വികസന മന്ത്രാലയം സർവ്വേ വിവരങ്ങൾ ഇതുവരെ കേരളത്തിന് നേരിട്ട് നൽകിയില്ല. അതിനാൽ സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ സംബന്ധിച്ച തീരുമാനം എടുക്കാൻ കേരളത്തിന് കഴിഞ്ഞില്ലെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

'ജാതി സെൻസെസ് നടത്തേണ്ടത് കേന്ദ്ര സർക്കാർ'; കേരളം സുപ്രീംകോടതിയിൽ
കൃഷ്ണ കുമാറിന്റെ വിവാദ പരാമർശം; കേസെടുത്ത് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ

സംസ്ഥാന പിന്നാക്ക കമ്മീഷൻ ആണ് സംസ്ഥാന സർക്കാരിന് സെൻസസ് വിവരങ്ങൾ നൽകിയത്. ജാതി സർവ്വേയിൽ സാമൂഹിക-സാമ്പത്തിക ജാതി വിവരങ്ങൾ ഉൾപ്പെട്ടിട്ടില്ല. അതുകൊണ്ട് സാമൂഹിക സാമ്പത്തിക പിന്നാക്ക സംവരണം പുതുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാർ കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നുമാണ് ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com