
ചെന്നൈ: ജൂനിയർ ആർട്ടിസ്റ്റിന്റെ ആത്മഹത്യയിൽ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വർഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബർ 29ന് യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഡോ. ഷഹനയുടെ ആത്മഹത്യ; റുവൈസിനെ റിമാൻഡ് ചെയ്തുജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയിൽ ചെയ്തതായി കുടുംബം ആരോപിച്ചു. പ്രതാപ് യുവതിയെ നിരന്തരമായി മർദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ പരാതിയിൽ ജഗദീഷിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
'ഞാൻ പറഞ്ഞ സംവിധായകൻ ജിതിനല്ല'; വേട്ടയാടാതിരിക്കൂവെന്ന് റോബി വർഗീസ് രാജ്നടനെതിരായ തെളിവുകൾ യുവതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. മറ്റൊരാൾക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങൾ ജഗദീഷ് ഫോണിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
'ജിയോ ബേബിയെ കേൾക്കില്ലെന്നാണ് തീരുമാനിച്ചത്, പരിപാടി തടയുമെന്ന് പറഞ്ഞിട്ടില്ല'; പി കെ നവാസ്അല്ലു അർജുന്റെ ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രം 'പുഷ്പ'യിലെ ജഗദീഷിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'സാത്തി ഗാനി രെണ്ടു യെകാരലു' എന്ന ചിത്രത്തിലാണ് നടൻ ഒടുവിലായി പ്രത്യക്ഷപ്പെട്ടത്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)