
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില് മലയാളികള് ഉള്പ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സോജില പാസിൽ നിന്ന് സോനമാർഗിലേയ്ക്ക് പോകവേ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മലയിടുക്കിലേയ്ക്ക് മറിയുകയായിരുന്നു.
മഴക്കെടുതി തുടരുന്നു; 50 വിമാന സർവീസുകൾ റദ്ദാക്കി, ചെന്നൈയിൽ മരണം 12 ആയിഅപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണ്. ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ അനിൽ (34), സുധീഷ് (32), രാഹുൽ (28), വിഘ്നേഷ് (23) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. രജിഷ്, അരുൺ, മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. മനോജിന്റെ പരിക്ക് ഗുരുതരമാണ്. ഈ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്.